നമ്മ മെട്രോ സ്റ്റേഷനുകളിൽ എ.ഐ നിരീക്ഷണം
text_fieldsമഹേശ്വർ റാവു എ.ഐ കാമറയുടെ പ്രവർത്തനം വിശദീകരിക്കുന്നു
ബംഗളൂരു: നമ്മ മെട്രോയുടെ ആറു സ്റ്റേഷനുകളിൽ നിർമിത ബുദ്ധി അധിഷ്ഠിത സി.സി.ടി.വി നിരീക്ഷണ സംവിധാനം പ്രവർത്തനം തുടങ്ങി. പർപ്പിൾ ലൈനിലെ ബയ്യപ്പനഹള്ളിക്കും എം.ജി റോഡിനും ഇടയിലുള്ള സ്റ്റേഷനുകളിലാണ് പുതിയ നിരീക്ഷണസംവിധാനം ഏർപ്പെടുത്തിയത്.
സുരക്ഷാഭീഷണികൾ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന സംവിധാനമാണിതെന്ന് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എം. മഹേശ്വർ റാവു അറിയിച്ചു. സ്റ്റേഷനുകൾക്ക് മുന്നിലെത്തുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ നിരീക്ഷിക്കുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെഗഗ്നിഷൻ സാങ്കേതികവിദ്യയും ഇതിന്റെ ഭാഗമായുണ്ട്.

