ചിന്നസ്വാമി സ്റ്റേഡിയത്തിൽ എ.ഐ കാമറ - ആർ.സി.ബി
text_fieldsചിന്നസ്വാമി സ്റ്റേഡിയം
ബംഗളൂരു: സുരക്ഷ മുന്‍നിര്‍ത്തി ചിന്നസ്വാമി സ്റ്റേഡിയത്തിൽ എ.ഐ കാമറകൾ സ്ഥാപിക്കുമെന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. കാമറ സ്ഥാപിക്കുന്നതിനായി ഏകദേശം 4.50 കോടി രൂപ ചെലവ് വഹിക്കാമെന്നും ആർ.സി.ബി പറഞ്ഞു.
കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമായി (കെ.എസ്.സി.എ) നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി ആർ.സി.ബി അവരുടെ ഹോം മത്സരങ്ങൾ മുംബൈയിലേക്കും റായ്പൂരിലേക്കും മാറ്റുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 2025 ജൂൺ നാലിന് ആർ.സി.ബിയുടെ കിരീട നേട്ട ആഘോഷത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര് മരണമടഞ്ഞ ശേഷം സ്റ്റേഡിയത്തിലെ മത്സരങ്ങള്‍ക്ക് നിരോധനമാണ്.
ആളുകളുടെ ചലനം, സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം, അനിയന്ത്രിത തിരക്ക് എന്നിവ നിരീക്ഷിക്കുന്നതിനും ഗേറ്റ് വഴി ആളുകള്‍ പ്രവേശിക്കുന്നത് തത്സമയം ട്രാക്ക് ചെയ്യുന്നതിനും എ.ഐ കാമറകള്‍ കെ.എസ്.സി.എയെയും നിയമ നിർവഹണ ഏജൻസികളെയും സഹായിക്കും. നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബി ടീം ചിന്നസ്വാമി സ്റ്റേഡിയത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

