റമദാൻ സംഗമത്തെ വരവേൽക്കാൻ ‘അഹ്ലൻ റമദാൻ’
text_fieldsജമാഅത്തെ ഇസ്ലാമി കഗ്ഗദാസ്പുര, എൽ.ബി.എസ് ഹൽഖകളുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമത്തിൽ ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ല വൈസ് പ്രസിഡന്റ് നൗഷാദ് മുഹ്യിദ്ദീൻ സംസാരിക്കുന്നു
ബംഗളൂരു: റമദാൻ സംഗമം 25ാം വാർഷികത്തിന്റെ പ്രചാരണാർഥം ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖലക്കു കീഴിലെ ഏരിയകളിൽ ‘അഹ്ലൻ റമദാൻ’ തലക്കെട്ടിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ‘മൈ ഇസ്ലാം: മൈ പ്രൈഡ് ആൻഡ് ജോയ്’ പ്രമേയത്തിൽ ഈ മാസം 16ന് ബംഗളൂരു പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിലാണ് റമദാൻ സംഗമം. മാറത്തള്ളി ഏരിയയിലെ മാറത്തഹള്ളി, വൈറ്റ് ഫീൽഡ് ഹൽഖകളുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും റമദാൻ പഠനക്ലാസും സംഘടിപ്പിച്ചു. മാറത്തഹള്ളിയിലെ എഡിഫിസ് ബാൻക്വെറ്റ് ഹാളിൽ നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ല വൈസ് പ്രസിഡന്റ് നൗഷാദ് മുഹ്യിദ്ദീൻ ‘അഹ്ലൻ റമദാൻ’ വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. റമദാൻ സംഗമത്തോടനുബന്ധിച്ച് നടത്തുന്ന ഖജൂർ ചലഞ്ചിന്റെ മാറത്തഹള്ളി ഏരിയ വിതരണോദ്ഘാടനം കെ.എം.സി.സി മാറത്തഹള്ളി ഏരിയ പ്രസിഡന്റ് മുനീർ ഓൾ സീസൺ നിർവഹിച്ചു.
മാറത്തഹള്ളി വനിത ഹൽഖ അധ്യക്ഷ സഫാന അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഏരിയ പ്രസിഡന്റ് ഷഫീഖ് അജ്മൽ, മേഖല വൈസ് പ്രസിഡന്റ് ഷമീർ ആർകിടെക്ട് എന്നിവർ സംസാരിച്ചു. അനീസ് ഹസൻ, റഹ്ഷാദ്, ഫുആദ്, ഷിറാസ്, അഫ്ലഹ് എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ അഹമ്മദ് റസൂൽ നന്ദി പറഞ്ഞു. ‘അഹ്ലൻ റമദാൻ’ എന്ന തലക്കെട്ടിൽ ശിവാജി നഗർ ഏരിയ സംഗമങ്ങൾ നടന്നു. വ്യത്യസ്ത സെഷനുകളിൽ ബാംഗ്ലൂർ ഖുർആൻ സ്റ്റഡി സെന്റർ അധ്യാപിക ഷാഹിന ഉമർ, പാലക്കാട് ജമാഅത്ത് ജില്ല വൈസ് പ്രസിഡന്റ് നൗഷാദ് മുഹ്യിദ്ദീൻ എന്നിവർ നേതൃത്വം നൽകി. മാറത്തഹള്ളി ഏരിയയിലെ ബെലന്തൂർ, സർജാപുർ ഹൽഖകളുടെ ആഭിമുഖ്യത്തിൽ ‘അഹ് ലൻ റമദാൻ’ തലക്കെട്ടിൽ കുടുംബസംഗമവും റമദാൻ പഠനക്ലാസും സംഘടിപ്പിച്ചു.
കാർമൽറാമിലെ എസ്.യു.കെ സെന്ററിൽ എസ്.യു.കെ ഇമാമിന്റെ പ്രാർഥനയോടെ സംഗമം ആരംഭിച്ചു. ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ല വൈസ് പ്രസിഡന്റ് നൗഷാദ് മുഹ്യിദ്ദീൻ ‘അഹ്ലൻ റമദാൻ’ വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. സർജാപുർ ഹൽഖ പ്രസിഡന്റ് അസ്ലം അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് ഷഫീഖ് അജ്മൽ, ബെലന്തൂർ ഹൽഖ അധ്യക്ഷ ലബീബ മൊയ്തു എന്നിവർ സംസാരിച്ചു. ഫഹീം, ആരിഫ്, സയ്യദ്, ഹിജാസ് എന്നിവർ നേതൃത്വം നൽകി. ഖജൂർ ചലഞ്ചിന്റെ വിതരണവും നടത്തി.
മാറത്തഹള്ളി ഏരിയയിലെ കഗ്ഗദാസ്പുര, എൽ.ബി.എസ് ഹൽഖകളുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും റമദാൻ പഠനക്ലാസും സംഘടിപ്പിച്ചു.
കോൾസ് പാർക്ക് മസ്ജിദ് റഹ്മ ഖത്തീബ് കെ.വി. ഖാലിദ് ‘അഹ്ലൻ റമദാൻ’ വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. കഗ്ഗദാസ്പുര ഹൽഖ പ്രസിഡന്റ് മുഹമ്മദ് ഷമീം അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് ഷഫീഖ് അജ്മൽ സംസാരിച്ചു. അജ്മൽ, അമീൻ അലി, സലീം എന്നിവർ നേതൃത്വം നൽകി. ഷാഹിദ മജീദ് നന്ദി പറഞ്ഞു. ഞായറാഴ്ച നൈസ് മഹല്ലിന് കീഴിൽ റമദാൻ പഠനക്ലാസ് സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

