‘റമദാൻ മുന്നൊരുക്കം’ പ്രഭാഷണം 17ന് ടൗൺഹാളിൽ
text_fields‘റമദാൻ മുന്നൊരുക്കം’പ്രഭാഷണ പരിപാടി സംബന്ധിച്ച വാർത്തസമ്മേളനത്തിൽ ബി.ടി.എം
മസ്ജിദുൽ തഖ്വ ഇസ്ലാമിക് സ്റ്റഡി സെന്റർ ഭാരവാഹികൾ
ബംഗളൂരു: ബി.ടി.എം മസ്ജിദുൽ തഖ്വ ഇസ്ലാമിക് സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന ‘റമദാൻ മുന്നൊരുക്കം’ പരിപാടി ഈ മാസം 17ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബംഗളൂരു ടൗൺഹാളിൽ വൈകീട്ട് 4.30ന് ആന്ധ്രപ്രദേശ് പൊങ്കനൂർ ദാറുൽഹുദാ പ്രിൻസിപ്പൽ ശറഫുദ്ദീൻ ഹുദവിയുടെ പ്രാർഥനയോടെ പരിപാടി തുടങ്ങും. പ്രഭാഷകരും പണ്ഡിതരുമായ സിംസാറുൽ ഹഖ് ഹുദവി, കബീർ ബാഖവി എന്നിവരാണ് പ്രഭാഷകർ.
ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന ബംഗളൂരുവിലെ ആദ്യ പരിപാടിയാണിത്. വൈകീട്ട് അഞ്ചിന് സമസ്തയുടെ കീഴിലുള്ള 32 മദ്റസകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് മദ്റസകളിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ദഫ്മുട്ട് മത്സരം നടക്കും. വിജയികൾക്ക് കാഷ് അവാർഡും സമ്മാനവും നൽകും.ൈവകീട്ട് 6.45ന് എൻ.എ. ഹാരിസ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. മുൻ മന്ത്രി രാമലിംഗറെഡ്ഡി എം.എൽ.എ മുഖ്യാതിഥിയാകും. തഖ്വിയ്യതുൽ ഇസ്ലാം കമ്മിറ്റി പ്രസിഡന്റ് സയ്യിദ് സിദ്ദീഖ് തങ്ങൾ അധ്യക്ഷത വഹിക്കും. ഫാറൂഖ് എം.എൽ.സി, എം.എം.എ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ്, കെ.എം.സി.സി, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ എന്നിവർ പങ്കെടുക്കും.
ഏഴുമണിക്ക് കബീർ ബാഖവി ‘റമദാൻ മുന്നൊരുക്കം’ വിഷയത്തിലും 8.30ന് സിംസാറുൽ ഹഖ് ഹുദവി ‘വിശ്വാസികൾക്ക് റമദാൻ വസന്തം’ വിഷയത്തിലും പ്രഭാഷണം നടത്തും. കമ്മിറ്റി പ്രസിഡന്റ് സയ്യിദ് സിദ്ദീഖ് തങ്ങൾ, ജനറൽ സെക്രട്ടറി റിയാസ് മടിവാള, ട്രഷറർ സി.എ. സലീം, വർക്കിങ് സെക്രട്ടറി താഹിർ മിസ്ബാഹി, വൈസ് പ്രസിഡന്റ് സമീർ കെ., ഫൈസൽ, സാദിഖ്, സിറാജ് ഹാജി, ലത്വീഫ് വി., ഇർഷാദ് കണ്ണവം, അബ്ദുൽ ഖാദർ, നാദിർഷാ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

