ബി.എം.ടി.സി ബസുകളിൽ വീണ്ടും യു.പി.ഐ പണിമുടക്കി
text_fieldsബി.എം.ടി.സി ബസ്
ബംഗളൂരു: ബി.എം.ടി.സിയുടെ പ്രീമിയം ബസുകളിൽ തുടർച്ചയായി രണ്ടാം ദിനവും യു.പി.ഐ സേവനം പണിമുടക്കിയത് യാത്രക്കാർക്ക് ദുരിതയാത്രയായി. പണം കൈയിൽ കരുതാതെ യു.പി.ഐ സേവനത്തെ മാത്രം ആശ്രയിച്ച് യാത്രക്കെത്തിയവരാണ് വഴിയിൽ കുടുങ്ങിയത്. ചില്ലറ കൈയിൽ കരുതാനുള്ള ബുദ്ധിമുട്ട് കാരണം പലരും യു.പി.ഐ ആണ് ടിക്കറ്റെടുക്കാൻ ആശ്രയിക്കാറുള്ളത്.
പലരും ബസിൽ കയറിയശേഷമാണ് യു.പി.ഐ സേവനം പ്രവർത്തനരഹിതമാണെന്ന് അറിയുന്നത്. യാത്രക്കാരിൽ പലരും പ്രതിഷേധമറിയിക്കുന്നത് കണ്ടക്ടർമാരോടാണെങ്കിലും തങ്ങൾ നിസ്സഹായരാണെന്നാണ് അവർ പറയുന്നത്. ചില്ലറ ബാക്കി നൽകേണ്ടതില്ലാത്തതിനാൽ യാത്രക്കാർ യു.പി.ഐ വഴി പണമടച്ച് ടിക്കറ്റെടുക്കുന്നതാണ് തങ്ങൾക്കും സൗകര്യമെന്ന് കണ്ടക്ടർമാർ പറയുന്നു. എയർപോർട്ട് ബസുകളിലെ യാത്രക്കാരാണ് കൂടുതൽ ദുരിതത്തിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

