എയ്റോ ഇന്ത്യ: ഗതാഗത നിയന്ത്രണം
text_fieldsവ്യോമസേന എയറോബാറ്റിക് അഭ്യാസ ടീമായ സൂര്യകിരൺ വിമാനങ്ങളുടെ ഡയമണ്ട് ഫോർമേഷൻ പ്രകടനം
ബംഗളൂരു: എയ്റോ ഇന്ത്യയുടെ ഭാഗമായി ബംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു.
ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ് എയ്റോ ഇന്ത്യ നടത്തുന്നത്. പരിപാടിയുടെ സമയത്ത് സുഗമമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിന് സന്ദർശകരും യാത്രക്കാരും യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു.പരിപാടി നടക്കുന്ന നാല് ദിവസങ്ങളിലും എട്ട് മുതൽ 11 വരെയുള്ള ഗേറ്റുകളിലേക്ക് പാസുകളുള്ള സന്ദർശകർ ബൈതരായണപുര ജങ്ഷൻ, ജി.കെ.വി.കെ ജങ്ഷൻ, യെലഹങ്ക ബൈപാസ് ജങ്ഷൻ എന്നിവ കടന്ന് കൊടിഗെഹള്ളി ജങ്ഷൻ ഫ്ലൈഓവറിന് താഴെയുള്ള സർവിസ് റോഡ് ഉപയോഗിക്കണം. മറ്റ് വഴികളിലൂടെ വരുന്നവർ ദൊഡ്ഡബല്ലാപുര മെയിൻ റോഡിലേക്ക് ഇടത്തേക്ക് തിരിഞ്ഞ് ഗണ്ടിഗനഹള്ളിയിലേക്ക് നാഗേനഹള്ളി ഗേറ്റിൽ വലത്തേക്ക് തിരിയേണ്ടതുണ്ട്. മടക്കയാത്രക്കും ഈ റൂട്ട് ഉപയോഗിക്കണം.
ഡൊമസ്റ്റിക് ഏരിയ ഗേറ്റ് നമ്പർ 5ലേക്ക് പാർക്കിങ് പാസ് ഉള്ളവർ എയർപോർട്ട് റോഡ് വഴിയുള്ള ഫ്ലൈഓവർ വഴി എൻട്രി പോയിന്റിൽ പ്രവേശിക്കണം. തുടർന്ന് ഐ.എ.എഫ് ഹുനസമരനഹള്ളിയിൽനിന്ന് യു-ടേൺ എടുത്ത് സർവിസ് റോഡിലൂടെ ഗേറ്റ് നമ്പർ അഞ്ചിലേക്ക് പോകണം. മടക്കയാത്രക്ക്, സന്ദർശകർ ഗേറ്റ് നമ്പർ അഞ്ച് എ വഴി പുറത്തിറങ്ങി രേവ കോളജ് ജങ്ഷൻ വഴി കടന്നുപോകണം. സന്ദർശകർ ജി.കെ.വി.കെ കാമ്പസിലും ജക്കൂർ എയർഫീൽഡിലും വാഹനങ്ങൾ പാർക്ക് ചെയ്യണം. സൗജന്യ പാർക്കിങ് സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടെനിന്ന് എയർ ഷോ വേദിയിലേക്ക് ബി.എം.ടി.സി ഷട്ടിൽ ബസ് സർവിസുകൾ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

