എയ്റോ ഇന്ത്യ ഷോ: ക്രെയിൻ ഉപയോഗത്തിന് വിലക്ക്
text_fieldsസുൽത്താൻ ഖാബൂസ് തുറമുഖത്തെ ക്രെയിനുകൾ
ബംഗളൂരു: എയ്റോ ഇന്ത്യ ഷോ നടക്കുന്നതിനാൽ യെലഹങ്ക എയർ ഫോഴ്സ് സ്റ്റേഷന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫെബ്രുവരി ഒമ്പതുമുതൽ 17 വരെ കെട്ടിടനിർമാണത്തിനും മറ്റുമുള്ള ക്രെയിനുകൾ ഉപയോഗിക്കുന്നതിന് വിലക്ക്. കെട്ടിടത്തിന്റെ മുകളിൽ ഉയർത്തിയിരിക്കുന്ന ക്രെയിനുകളുടെ ഉയരം ഈ ദിവസങ്ങളിൽ കുറക്കണം. ബി.ബി.എം.പിയുടേതാണ് ഉത്തരവ്. എയ്റോഷോ 14ാം എഡിഷൻ ഫെബ്രുവരി 13 മുതൽ 17 വരെയാണ്. ഈ ദിവസങ്ങളിൽ ക്രെയിൻ ഉപയോഗിച്ചുള്ള എല്ലാ പ്രവൃത്തികളും നിർത്തിവെക്കണം. ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

