വരൾച്ച ബാധിത പ്രദേശങ്ങളിൽ വ്യോമ സര്‍വേ നടത്തി
text_fieldsബഗൽകോട്ട്, വിജയനഗർ, ബെല്ലാരി ജില്ലകളിലെ വരൾച്ച ബാധിത പ്രദേശങ്ങളിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ വ്യോമ സർവേ നടത്തുന്നു
ബംഗളൂരു: ബഗൽകോട്ട്, വിജയനഗർ, ബെല്ലാരി ജില്ലകളിലെ വരൾച്ച ബാധിത പ്രദേശങ്ങളിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ വ്യോമ സർവേ നടത്തി. വിള നാശത്തിന്‍റെ വ്യാപ്തി, ജലാശയങ്ങളിലെ ജലലഭ്യത, ഭൂഗർഭ ജലത്തിന്‍റെ തോത് എന്നിവ മുഖ്യമന്ത്രി വിലയിരുത്തി.
കർഷകരും പൊതുജനങ്ങളും നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും ദുരിതബാധിത പ്രദേശങ്ങളുടെ അവസ്ഥകൾ നിരീക്ഷിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ആവശ്യമായ ദുരിതാശ്വാസ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ ഉപാധ്യക്ഷൻ മങ്കള വൈദ്യ, എം.പി ഡോ. ജി.സി. ചന്ദ്രശേഖര്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ബഗൽകോട്ട് ജില്ലയിലെ വരൾച്ച ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

