Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകോ​ട​തി​ക്ക് പു​റ​ത്ത്...

കോ​ട​തി​ക്ക് പു​റ​ത്ത് ജ​യി​ച്ച് അ​ഭി​ഭാ​ഷ​ക​ർ; ഒ​ടു​വി​ൽ എ​സ്.​ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ

text_fields
bookmark_border
suspension
cancel

ബം​ഗ​ളൂ​രു: രാ​മ​ന​ഗ​ര ഐ​ജു​രു പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​യ്ദ് ത​ൻ​വീ​ർ ഹു​സൈ​നെ ബു​ധ​നാ​ഴ്ച സ​സ്പെ​ൻ​ഡ് ചെ​യ്തു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഡോ. ​ജി. പ​ര​മേ​ശ്വ​ര​യാ​ണ് നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ച​ത്. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി ബ​ഹി​ഷ്ക​രി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി പ്ര​ക്ഷോ​ഭ​ത്തി​ലാ​യി​രു​ന്നു.

ഈ ​മാ​സം 13ന് 40 ​അ​ഭി​ഭാ​ഷ​ക​ർ​ക്കെ​തി​രെ കേ​സ് ചു​മ​ത്തി​യ എ​സ്.​ഐ​യു​ടെ ന​ട​പ​ടി​യാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ച​ത്.ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്യാ​ൻ​വാ​പി മ​സ്ജി​ദി​ൽ പൂ​ജ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി വി​ധി പ്ര​സ്താ​വി​ച്ച വാ​രാ​ണ​സി ജി​ല്ല ജ​ഡ്ജി​യെ ആ​ർ.​എ​സ്.​എ​സ് പാ​ദ​സേ​വ​ക​ൻ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റി​ട്ട രാ​മ​ന​ഗ​ർ ജി​ല്ല​യി​ലെ അ​ഭി​ഭാ​ഷ​ക​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളാ​ണ് അ​ഭി​ഭാ​ഷ​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന​തി​ൽ ക​ലാ​ശി​ച്ച​ത്.

രാ​മ​ന​ഗ​ർ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നും എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഐ​ജൂ​ർ സ്വ​ദേ​ശി ചാ​ന്ദ് പാ​ഷ​യെ​യാ​ണ് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ബി.​എം. ശ്രീ​നി​വാ​സ​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ഗ്രൂ​പ്പു​ക​ളി​ലും പോ​സ്റ്റ് പ്ര​ച​രി​ച്ച​തോ​ടെ ബാ​ർ അ​സോ​സി​യേ​ഷ​ൻ യോ​ഗം ചേ​ർ​ന്ന് അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​യ പാ​ഷ​ക്കെ​തി​രെ പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യും അ​ഡ്വ. ശ്രീ​നി​വാ​സ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

തെ​റ്റാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പാ​ഷ​ക്കെ​തി​രെ ന​ട​ത്തു​ന്ന നീ​ക്ക​ത്തി​ൽ​നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബാ​ർ അ​സോ​സി​യേ​ഷ​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കാ​ൻ ചെ​ന്ന രാ​മ​ന​ഗ​ര​യി​ലെ വ്യാ​പാ​രി റ​ഫീ​ഖ് ഖാ​നെ​യും ഒ​പ്പ​മു​ള്ള​വ​രെ​യും അ​ഭി​ഭാ​ഷ​ക​ർ ആ​ക്ര​മി​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​മു​ണ്ടാ​യി.

ഗ്യാ​ൻ​വാ​പി​യി​ലേ​ത് പ​ള്ളി​യ​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട അ​ഭി​ഭാ​ഷ​ക​ർ മ​ത​ത്തി​ന്റെ പേ​രി​ൽ അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. ഈ ​പ​രാ​തി​യി​ലാ​ണ് 40 അ​ഭി​ഭാ​ഷ​ക​രെ പ്ര​തി​ചേ​ർ​ത്ത് ഐ​ജൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ത​ൻ​വീ​ർ ഹു​സൈ​ൻ കേ​സെ​ടു​ത്ത​ത്.

അ​ഡ്വ. പാ​ഷ മു​മ്പും പ്ര​കോ​പ​നം സൃ​ഷ്ടി​ച്ചു -ആ​ഭ്യ​ന്ത​ര മ​ന്ത്രി

ബം​ഗ​ളൂ​രു: വാ​രാ​ണ​സി ജി​ല്ല ജ​ഡ്ജി​ക്കെ​തി​രെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട അ​ഡ്വ. ചാ​ന്ദ് പാ​ഷ നേ​ര​ത്തേ​യും പ്ര​കോ​പ​ന​പ​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ. ​ജി. പ​ര​മേ​ശ്വ​ര നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

അ​ത് അ​ദ്ദേ​ഹം ശൈ​ലി​യാ​യി തു​ട​രു​ക​യാ​ണ്. പാ​ഷ​ക്കെ​തി​രാ​യ കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബാ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫി​സി​ൽ വ​ന്ന​വ​രെ അ​ക്ര​മി​ച്ചു എ​ന്ന പ​രാ​തി​യി​ലാ​ണ് അ​ഭി​ഭാ​ഷ​ക​ർ​ക്ക് എ​തി​രെ എ​സ്.​ഐ കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ അ​ഭി​ഭാ​ഷ​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​രു​ക​യാ​ണു​ണ്ടാ​യ​ത്.

ന്യൂ​ഡ​ൽ​ഹി ബാ​റി​ലെ ഉ​ൾ​പ്പെ​ടെ 193 അ​സോ​സി​യേ​ഷ​നു​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്തു​ണ ന​ൽ​കി. രാ​മ​ന​ഗ​ര ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഓ​ഫി​സ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​വ​ന്ന പ്ര​ക്ഷോ​ഭം ബു​ധ​നാ​ഴ്ച വി​ധാ​ൻ സൗ​ധ​യി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും എ​ന്ന് അ​ഭി​ഭാ​ഷ​ക കൂ​ട്ടാ​യ്മ പ്ര​ഖ്യാ​പി​ച്ചു.

എ​സ്.​ഐ അ​ഭി​ഭാ​ഷ​ക​ർ​ക്ക് എ​തി​രെ തെ​റ്റാ​യ എ​ഫ്.​ഐ.​ആ​ർ ത​യാ​റാ​ക്കി എ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. അ​ശോ​ക​യും മു​ൻ മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ​യും നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്. എ​സ്.​ഐ​യു​ടെ സ​സ്പെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് അ​ഭി​ഭാ​ഷ​ക​ർ പ്ര​ക്ഷോ​ഭ​ത്തി​ലാ​ണെ​ന്ന് അ​വ​ർ സ​ഭ​യി​ൽ പ​റ​ഞ്ഞു -സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​യി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യം ആ​ഭ്യ​ന്ത​ര​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

ബി.​ജെ.​പി​യും ജെ.​ഡി.​എ​സും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ പൊ​ലീ​സ് ഓ​ഫി​സ​റെ ഉ​ന്ന​മി​ട്ടു -ഉ​പ​മു​ഖ്യ​മ​ന്ത്രി

ബം​ഗ​ളൂ​രു: സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​യാ​ണ് ഐ​ജൂ​രു എ​സ്.​ഐ സ​യ്ദ് ത​ൻ​വീ​ർ ഹു​സൈ​നെ സ​സ്പെ​ൻ​ഡ് ചെ​യ്യേ​ണ്ടി​വ​ന്ന​തെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യും ബി.​ജെ.​പി​യും ചേ​ർ​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​രെ ഇ​ള​ക്കി​വി​ട്ട​തെ​ന്ന് ആ​രോ​പി​ച്ചു.

സ​മൂ​ഹ​ത്തി​ൽ അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ക്കു​ന്ന ശൈ​ലി​യാ​ണ് ബി.​ജെ.​പി സ്വീ​ക​രി​ച്ചു​പോ​രു​ന്ന​ത്. ജെ.​ഡി.​എ​സും അ​തി​ന്റെ ഭാ​ഗ​മാ​കു​ന്ന​താ​ണ് കു​മാ​ര​സ്വാ​മി​യി​ലൂ​ടെ പ്ര​ക​ട​മാ​വു​ന്ന​ത്. നി​യ​മ​വാ​ഴ്ച പു​ല​ര​ണം എ​ന്ന നി​ല​പാ​ടി​ൽ ഊ​ന്നി​യാ​ണ് ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ൻ സ​ഭ​യി​ൽ സം​സാ​രി​ച്ച​ത്.

പൊ​ലീ​സ് ഓ​ഫി​സ​ർ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ക്കാ​ര​ൻ ആ​യ​താ​ണ​ല്ലോ നി​ങ്ങ​ളു​ടെ പ്ര​ശ്നം. നി​ങ്ങ​ൾ എ​പ്പോ​ഴാ​ണ് ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ​ത പ്ര​ക​ടി​പ്പി​ക്കാ​ത്ത​ത്? അ​വ​രോ​ട് നി​ങ്ങ​ൾ​ക്ക് വെ​റു​പ്പാ​ണ്. ഔ​ദ്യോ​ഗി​ക ത​ല​ത്തി​ൽ അ​വ​ർ വേ​ണ്ടെ​ന്ന സ​മീ​പ​നം നി​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്നു-​ഡി.​കെ.​എ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - Advocates win out of court- Finally suspension of SI
Next Story