മംഗളൂരുവിൽ ഹെൽമറ്റ് ധരിക്കാത്ത അഭിഭാഷകന് മർദനം; എസ്.ഐക്കും പൊലീസുകാർക്കും സസ്പെൻഷൻ
text_fieldsപൊലീസ് മർദ്ദനമേറ്റ അഭിഭാഷകൻ
മംഗളൂരു: ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച അഭിഭാഷകന് ചിക്കമകളൂരു ടൗൺ പൊലീസിന്റെ ക്രൂര മർദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐ മഹേഷ് പൂജാരിയെയും അഞ്ച് പൊലീസുകാരെയും സസ്പെൻഡ് ചെയ്തതായി ചിക്കമകളൂരു എസ്.പി വിക്രം പറഞ്ഞു. കേസ് അന്വേഷണത്തിന് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. മർദ്ദനത്തിൽ പരുക്കേറ്റ അഡ്വ. കെ. പ്രീതം ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം സംബന്ധിച്ച് അഭിഭാഷകൻ എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ: വ്യാഴാഴ്ച രാത്രി മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന തന്നെ പട്രോളിങ് ഡ്യൂട്ടിയിലുള്ള പൊലീസ് തടഞ്ഞു. ബൈക്കിന്റെ താക്കോൽ അവർ ഊരിയെടുത്തു.
ഇത് ശരിയല്ല, പിഴ അടക്കാം എന്ന് പറഞ്ഞതോടെ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷന് അകത്തിട്ട് വയറിങ്ങിന് ഉപയോഗിച്ച് ശേഷിച്ച പൈപ്പ് കഷണം കൊണ്ട് പുറത്ത് തുടർച്ചയായി അടിച്ചു. മുഷ്ടി ചുരുട്ടി നെഞ്ചിലും വയറിലും ഇടിച്ചു. കുഴഞ്ഞുവീണുപോയ താൻ ബോധം തെളിഞ്ഞപ്പോൾ ആശുപത്രിയിലായിരുന്നു’. പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച അഭിഭാഷകർ പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

