കമ്പോളവത്കരണം ആഘോഷങ്ങളുടെ പ്രാധാന്യം നഷ്ടപ്പെടുത്തുന്നു’; അഡ്വ. ജിബിൻ ജമാൽ
text_fieldsതിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ അഡ്വ. ജിബിൻ ജമാൽ സംസാരിക്കുന്നു
ബംഗളൂരു: അമിതമായിട്ടുള്ള കമ്പോളവത്കരണം ആഘോഷങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ പ്രാധാന്യത്തെ നഷ്ടപ്പെടുത്തുന്നെന്ന് അഡ്വ. ജിബിൻ ജമാൽ അഭിപ്രായപ്പെട്ടു. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ‘കുടുംബാഘോഷങ്ങളിലെ കമ്പോളവത്കരണം’ എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഘോഷങ്ങളുടെ വാണിജ്യവത്കരണം ഒഴിവാക്കുക എന്നത് പ്രായോഗികമല്ലെങ്കിലും നമ്മൾ ലാളിത്യത്തിൽ ഊന്നിയുള്ള ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും ചെലവിലല്ല പങ്കുവെക്കലുകളിൽ ഊന്നിയുള്ള ആഘോഷങ്ങളാണ് നമ്മുടെ സംസ്കാരത്തിന് അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെടുന്ന ആഘോഷ പൊലിമകളിൽ സാധാരണ ജനങ്ങൾ ഭ്രമിക്കുകയും അത് അനുകരിക്കുകയും പിന്തുടരുകയും ചെയ്തു കടക്കെണിയിൽ അകപ്പെടുന്നുവെന്ന് പൊന്നമ്മദാസ് ചർച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. പ്രസിഡന്റ് പി. മോഹൻ ദാസ് അധ്യക്ഷതവഹിച്ചു. ചർച്ചയിൽ ആർ.വി. പിള്ള, ശ്രീകണ്ഠൻ നായർ, ഇ.ആർ. പ്രഹ്ലാദൻ, തങ്കമ്മ സുകുമാരൻ, കൽപന പ്രദീപ് എന്നിവർ സംസാരിച്ചു. പ്രദീപ് പി.പി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

