ജലം അദാലത് ഇന്ന്
text_fieldsബംഗളൂരു: ജല വിതരണം ഉൾപ്പെടെ വിവിധ പരാതികൾ പരിഹരിക്കുന്നതിനായി ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവിജ് ബോർഡ് (ബി.ഡബ്ല്യൂ.എസ്.എസ്.ബി.) നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച ജല അദാലത് നടത്തും. വാട്ടർ ബില്ലുമായി ബന്ധപ്പെട്ട പരാതികൾ ഉൾപ്പെടെ വിവിധ കാര്യങ്ങൾ അദാലത്തിൽ പരിഗണിക്കും. രാവിലെ 9.30 മുതൽ 11 വരെയാകും അദാലത്. സെൻട്രൽ ജയിൽ റോഡ്, ഡോ.എം.സി. മോദി റോഡ്, ഹെസറഘട്ട റോഡ്, മേജർ ഉണ്ണിക്കൃഷ്ണൻ റോഡ്, അഞ്ജനപുര, ബസവനഗുഡി, ലിംഗധീരനഹള്ളി, കസ്തൂരിനഗർ എന്നിവിടങ്ങളിലെ സബ് ഡിവിഷനൽ ഓഫിസുകളിലാണ് അദാലത് നടക്കുന്നത്.പരാതികൾ 1916 നമ്പറിൽ വിളിച്ച് രേഖപ്പെടുത്താം. 8762228888 എന്ന വാട്സ്ആപ് നമ്പറിലും രജിസ്റ്റർ ചെയ്യാം.

