പണം തിരിച്ചുനൽകിയില്ല; സഹോദരനെതിരെ നടൻ രൂപേഷ് ജിയുടെ പരാതി
text_fieldsബംഗളൂരു: കടം വാങ്ങിയ പണം തിരിച്ചുനൽകാത്തത് ചോദിച്ചതിന് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് കന്നട നടൻ രൂപേഷ് ജി സ്വന്തം സഹോദരനും മൂന്നു സുഹൃത്തുക്കൾക്കുമെതിരെ പൊലീസിൽ പരാതി നൽകി.നടന്റെ സഹോദരനായ കൃഷ്ണ ജി, സൃഹൃത്തുക്കളായ അജ്ഞും, വി.കെ. മൂർത്തി, മോഹൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
മൂവർക്കുമെതിരെ മഹാലക്ഷ്മി ലേഔട്ട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സിനിമ നിർമാണത്തിനായി രൂപേഷിൽനിന്ന് 33 ലക്ഷം രൂപ കൃഷ്ണ കടം വാങ്ങിയിരുന്നു. ‘സോറി കാനെ’, ‘ധോലിപട്ട’ എന്നീ ചിത്രങ്ങൾ നിർമിക്കുന്നതിനായിരുന്നു ഇത്.
ഇതിലെ താരവും രൂപേഷ് ആയിരുന്നു. 2014നും 2019നും ഇടയിലായിരുന്നു പണം നൽകിയത്. രൂപേഷിന്റെ മധ്യസ്ഥതയിൽ 40 ലക്ഷം, 60 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ കൃഷ്ണ മറ്റുള്ളവരിൽനിന്ന് കടം വാങ്ങിയിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് എട്ടിനും സെപ്റ്റംബർ ഒമ്പതിനും ഇടയിൽ പണം തിരിച്ചുനൽകാമെന്നായിരുന്നു കരാർ. എന്നാൽ, ഇതുവരെ തിരിച്ചുനൽകിയില്ല. പണം ചോദിക്കുമ്പോൾ മൂവരും തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് രൂപേഷിന്റെ പരാതിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

