രാഷ്ട്രീയവത്കരിക്കരുതെന്ന് നടൻ കിഷോർ
text_fieldsകിഷോർ
ബംഗളൂരു: ഹുബ്ബള്ളിയിലെ നേഹയുടെ കൊലപാതകത്തെ രാഷ്ട്രീയവത്കരിച്ച് വർഗീയനിറം നൽകരുതെന്ന് കന്നട നടൻ കിഷോർ കുമാർ. ദാരുണമായ കൊലപാതകത്തെ ഹിന്ദു-മുസ്ലിം പ്രശ്നമാക്കി മാറ്റുന്നതിലെ അയുക്തിയെയും തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അദ്ദേഹം ചോദ്യം ചെയ്തു.
രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുന്ന ക്രിമിനൽ കുറ്റകൃത്യങ്ങളുടെയും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെയുടെയും കണക്കുകൾ ചൂണ്ടിക്കാണിച്ച് ഒരു വ്യക്തി ചെയ്ത കുറ്റത്തിന് ഒരു സമൂഹത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നത് നീതികരിക്കാനാകില്ല.
വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കുന്നതിന് പകരം നീതി ലഭിക്കുന്നതിലാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ മൂലകാരണങ്ങൾ കണ്ടെത്തി അവ പരിഹരിക്കാനും കുറ്റവാളികൾക്കും കൃത്യം നോക്കി നിന്നവർക്കുമെതിരെ കർശന നടപടികളെടുത്ത് ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താനും അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

