Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനടൻ ഹൊസ്കോട്ടെ ഹരീഷ്...

നടൻ ഹൊസ്കോട്ടെ ഹരീഷ് വാഹനാപകടത്തിൽ നിര്യാതനായി

text_fields
bookmark_border
നടൻ ഹൊസ്കോട്ടെ ഹരീഷ് വാഹനാപകടത്തിൽ നിര്യാതനായി
cancel

മംഗളൂരു: കുടക് അനേകാഡിന് സമീപം ദേശീയപാത 275-ൽ നിർത്തിയിട്ട ടാങ്കറിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ചലച്ചിത്ര-ടെലിവിഷൻ നടൻ ഹോസ്‌കോട്ടെ ഹരീഷ്(40) നിര്യാതനായി. കുശാൽനഗർ വഴി തന്റെ കാറിൽ ജന്മനാടായ ഹോസ്‌കോട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ കാർ പൂർണമായി തകർന്നു. കന്നട വിനോദ വ്യവസായത്തിലെ വൈവിധ്യമാർന്ന സഹനടനായിട്ടാണ് ഹരീഷ് അറിയപ്പെട്ടിരുന്നത്. പ്രഫഷനൽ കരിയറിനു പുറമേ നിരവധി കന്നട സിനിമകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജനപ്രിയ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു.

സിനിമക്കും ടെലിവിഷനും അദ്ദേഹം നൽകിയ സംഭാവനകളെ അനുസ്മരിച്ച് ആരാധകരും സഹകലാകാരന്മാരും സോഷ്യൽ മീഡിയയിൽ ആദരാഞ്ജലികൾ അർപ്പിച്ചു. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ കുശാൽനഗർ റൂറൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car Accidentmetro newsBanglore NewsObituary
News Summary - Actor Hoskote Harish dies in car accident
Next Story