അനാവശ്യ സി സെക്ഷനുകൾക്കെതിരെ നടപടി -ആരോഗ്യമന്ത്രി
text_fieldsബംഗളൂരു: സാമ്പത്തിക ലാഭത്തിനായി അനാവശ്യ സി സെക്ഷനുകൾ നടത്തുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു. നിയമസഭയിൽ ജെ.ഡി.എസ് അംഗം ഗോവിന്ദ രാജു ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് അനാവശ്യമായി സിസേറിയൻ പ്രസവങ്ങൾ നടത്തുന്ന സ്വകാര്യ ആശുപത്രികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് (കെ.പി.എം.ഇ) രജിസ്ട്രേഷൻ ആൻഡ് ഗ്രീവൻസ് റിഡ്രസൽ അതോറിറ്റിക്ക് പൊതുജനങ്ങളിൽനിന്ന് അത്തരം പരാതി ലഭിച്ചിട്ടില്ലെന്നും റാവു പറഞ്ഞു.
ഗർഭിണികളെ പരിശോധിക്കുന്നതിനുള്ള നിയമങ്ങൾ സർക്കാർ ആശുപത്രികളും സ്വകാര്യ ആശുപത്രികളും പാലിക്കണം. നിയമലംഘനം നടത്തുന്ന ആശുപത്രികൾക്കെതിരെ പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

