വിദ്വേഷ പോസ്റ്റുകൾക്കെതിരെ നടപടി; രണ്ടു പേർ അറസ്റ്റിൽ
text_fieldsഷെട്ടി, നാഗരാജ്
മംഗളൂരു: വർഗീയ വിദ്വേഷം വളർത്തുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് രണ്ടു പേരെ ബ്രഹ്മാവർ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്മാവറിലെ വരമ്പള്ളി വില്ലേജിലെ മൂടുഗരടി റോഡിൽ താമസിക്കുന്ന സന്തോഷ് കുമാർ ഷെട്ടി (56), കോട്ടേശ്വര വില്ലേജിലെ ഹാലാഡി റോഡിൽ നാഗരാജ് (62) എന്നിവരാണ് അറസ്റ്റിലായത്.
മതങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന വീഡിയോ ക്ലിപ്പുകൾ പോസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് ഇരുവർക്കുമെതിരെ പൊലീസ് വ്യാഴാഴ്ച എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
ഉഡുപ്പി ഡിവൈ.എസ്.പി ഡി.ടി. പ്രഭു, ബ്രഹ്മവർ സർക്കിൾ ഇൻസ്പെക്ടർ ഗോപികൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ബ്രഹ്മാവർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അശോക് മലബാഗി, സുദർശൻ ദോഡമണി, കോൺസ്റ്റബിൾമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

