ബാംഗ്ലൂർ കേരള സമാജം പീനിയ സോൺ കുടുംബ സംഗമവും അനുമോദനവും
text_fieldsകേരള സമാജം പീനിയ സോൺ കുടുംബ സംഗമവും പ്രതിഭകളെ അനുമോദിക്കലും
നടത്തിയപ്പോൾ
ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം പീനിയ സോൺ കുടുംബ സംഗമവും എസ്.എസ്.എൽ.സി, പി.യു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കലും നടത്തി.ബാംഗ്ലൂർ സർവകലാശാല ബി.എ ഇക്കണോമിക്സിൽ ഗോൾഡ് മെഡൽ നേടിയ രാജീവ് രാജനെയും ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പി.യു.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ സമാജാംഗങ്ങളുടെ കുട്ടികളെയും അനുമോദിച്ചു.
സെന്റ് ക്ളാരറ്റ് കോളജ് പ്രിൻസിപ്പൽ ഫാദർ ഡോ. തോമസ് വി. തെന്നടിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ പി. പി. ജോസ് അധ്യക്ഷത വഹിച്ചു. സമാജം വൈസ് പ്രസിഡന്റ് പി. കെ. സുധീഷ്, ജോയന്റ് സെക്രട്ടറി ജയ്ജോ ജോസഫ്, അസി, സെക്രട്ടറിമാരായ വി. എൽ. ജോസഫ്, കെ. വിനേഷ്, കെ. എൻ.ഇ സെക്രട്ടറി രാജഗോപാൽ,
പീനിയ സോൺ കൺവീനർ ബി.വി. രമേഷ്, കന്റോൺമെന്റ് സോൺ വൈസ് ചെയർമാൻ വി. മുരളീധരൻ , വനിത വിഭാഗം ചെയർപേഴ്സൻ കെ. റോസി, കൺവീനർ ലൈല രാമചന്ദ്രൻ, ജോയന്റ് കൺവീനർമാരായ ഷൈമ രമേഷ്, അമൃത സുരേഷ്, പ്രോഗ്രാം കൺവീനർ ദിവ്യ മുരളി, ഫിനാൻസ് കൺവീനർ സുധ സുധീർ തുടങ്ങിയവർ സംബന്ധിച്ചു.

