മൂന്ന് മക്കളുടെ മാതാവിന് എം.ടെകിൽ രണ്ടാം റാങ്ക്
text_fieldsഫർഹാന
മംഗളൂരു: വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിയുടെ (വി.ടി.യു) എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ഐ.എം. ഫർഹാന രണ്ടാം റാങ്ക് നേടി.
മൂന്ന് കുട്ടികളുടെ ഉമ്മയാണ് ഫർഹാന. ഇസ്മായിൽ കുന്താപുരത്തിന്റെ മകളും ഇമ്രാൻ കുന്താപുരത്തിന്റെ ഭാര്യയുമാണ് ഫർഹാന.
വിദ്യാഭ്യാസത്തോടുള്ള തന്റെ സ്നേഹവും കുട്ടികൾക്ക് മാതൃകയാകാനുള്ള ആഗ്രഹവുമാണ് ഉന്നത പഠനം നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഫർഹാന പറഞ്ഞു. തന്റെ നേട്ടം മറ്റ് അമ്മമാരെയും വിദ്യാർഥികളെയും അവരുടെ സ്വപ്നങ്ങളെ പിന്തുടരാൻ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

