Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകൂട്ട ബലാത്സംഗം ;...

കൂട്ട ബലാത്സംഗം ; പ്രതികൾക്ക് 20 വർഷം തടവ്

text_fields
bookmark_border
crime
cancel

മംഗളൂരു: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് പുരുഷന്മാർക്ക് 20 വർഷം വീതം കഠിനതടവും ഓരോരുത്തർക്കും 74,000 രൂപ പിഴയും ശിക്ഷ. മംഗളൂരു അഡീ. ജില്ല സെഷൻസ് (സ്പെഷൽ) കോടതി (രണ്ട്) ജഡ്ജി വി.എൻ. ജഗദീഷ് വിധി പ്രസ്താവിച്ചത്. പ്രജ്വാൾ (33), അരുൺ അമിൻ (34), ആദിത്യ സാലിയൻ (28), അബ്ദുൾ റിയാസ് (40) എന്നിവർക്കാണ് ശിക്ഷ. 2018 നവംബർ 18 ന് പെൺകുട്ടി തന്റെ സുഹൃത്തിനൊപ്പം ബീച്ചിൽ പോയപ്പോഴാണ് കേസിന്നാസ്പദ സംഭവം നടന്നത്.

മൂന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏഴ് പേരടങ്ങുന്ന സംഘം ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. വനിത പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. കലാവതി , അസി.പൊലീസ് കമീഷണർ മഞ്ജുനാഥ് ഷെട്ടി എന്നിവരാണ് ആദ്യം അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജ്യോതി പ്രമോദ് നായക് ഹാജരായി. പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികൾക്കെതിരായ നടപടികൾ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SentencedmetronewsBanglore
News Summary - Accused sentenced to 20 years in prison
Next Story