അമ്മയേയും മകളെയും കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം
text_fieldsഹരീഷ്
മംഗളൂരു: ഹിരിയട്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ആത്രടി മഡഗയിൽ അമ്മയേയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഉഡുപ്പി അഡീ. ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിവമോഗ ഭദ്രാവതിയിലെ ബൊമ്മനകട്ടെ നിവാസി ഹരീഷ് ആർ എന്ന ഗണേഷിനെയാണ് (33) ശിക്ഷിച്ചത്.
തമിഴ്‌നാട് സ്വദേശിയായ ചേലുവി (30), മകൾ പ്രിയ (ഏഴ്) എന്നിവരെ 2022 മെയ് എട്ടിന് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. ഭർത്താവുമായി പിരിഞ്ഞ ചേലുവി മക്കളായ പ്രീതം, പ്രിയ എന്നിവരോടൊപ്പം ആത്രടി മഡഗയിലുള്ള അടുത്തുള്ള ഷെഡിൽ താമസിക്കുകയായിരുന്നു. ചേലുവിയുടെ അകന്ന ബന്ധുവായ ഹരീഷ് ഇടക്കിടെ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും വിവാഹം കഴിക്കാൻ നിർബന്ധിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
സംഭവദിവസം രാത്രി ചേലുവിയും മകൾ പ്രിയയും വീട്ടിൽ തനിച്ചായിരുന്നപ്പോഴെത്തി ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരെയും ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ഹിരിയട്ക പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ ബ്രഹ്മവാര സർക്കിൾ ഇൻസ്പെക്ടർ അനന്തപത്മനാഭയാണ് അന്വേഷണം നടത്തിയത്.
വിചാരണ പൂർത്തിയായപ്പോൾ, പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ജീവപര്യന്തം തടവ് കൂടാതെ 20,000 രൂപ പിഴയും കോടതി വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

