മൈസൂരു-ബംഗളൂരു ദേശീയ പാതയിൽ അപകടം; നാലു മരണം
text_fieldsമാണ്ഡ്യയിൽ ചന്നപട്ടണയിലെ അപകടത്തിന്റെ ദൃശ്യങ്ങൾ
ബംഗളൂരു: മൈസൂരു-ബംഗളൂരു ദേശീയപാതയിൽ മാണ്ഡ്യയിൽ കാർ ബസുമായി ഇടിച്ചുണ്ടായ അപകടത്തിൽ വനിതയടക്കം നാലു പേർ മരിച്ചു. ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാർ ബി.ജി നഗരക്കടുത്ത് നിർത്തിയിട്ട കർണാടക ആർ.ടി.സി ബസുമായി ഇടിക്കുകയായിരുന്നു. ബംഗളൂരുവിൽ ജോലി ചെയ്യുന്ന സോഫ്റ്റ്വെയർ എൻജിനീയർമാരായ നമിത, രഘുനാഥ് ഭജൻദ്രി, പങ്കജ് ശർമ, വംഷി കൃഷ്ണ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ചന്നപട്ടണക്കടുത്താണ് അപകടം. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹാസനിൽനിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് യാത്രക്കാരെ കയറ്റാൻ വേണ്ടി നിർത്തിയിട്ടതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

