മാണ്ഡ്യയിൽ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു
text_fieldsബംഗളൂരു: മാണ്ഡ്യയിൽ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. മാണ്ഡ്യ ഹാലഹള്ളി സ്വദേശികളായ കാറുടമ ഫയാസ്, അസ്ലം പാഷ, പീർ ഖാൻ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച തിബ്ബനഹള്ളിയിലാണ് സംഭവം. അമിത വേഗത്തിലായിരുന്ന കാർ വിസി കനാൽ വഴി കടന്നു പോകവെ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ 100 അടിയിലേറെ താഴ്ചയുള്ള കനാലിലേക്ക് വീഴുകയായിരുന്നു. കാർ കനാലിലേക്ക് വീണപ്പോൾ കാറിലുണ്ടായിരുന്ന നാലുപേരിൽ നയാസ് എന്നയാളെ നാട്ടുകാരിൽ ചിലർ രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. അഗ്നി രക്ഷാസേന എത്തി കാർ കനാലിൽനിന്ന് പുറത്തെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാണ്ഡ്യയിലെ ആശുപത്രിയിലേക്ക് മാറ്റി.

