പശുക്കിടാവിനെ കടത്തിയ കാർ ടിപ്പറിൽ ഇടിച്ചു; പുഴയിൽ ചാടിയ യാത്രക്കാരെ പിടികൂടി
text_fieldsഅറസ്റ്റിലായവർ
മംഗളൂരു: ഗംഗോളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗുദ്ദമ്മാടി ക്രോസിന് സമീപം പശുക്കിടാവിനെ കയറ്റിയ കാർ പിക് അപ് ലോറിയുമായി ഇടിച്ചു. അനധികൃത കന്നുകാലി കടത്ത് സംഘം വാഹനം റോഡിന്റെ മധ്യത്തിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ആബിദ് (18), മുഹമ്മദ് അബാൻ (19), മുഹമ്മദ് ഷിനാൻ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അപകടത്തിൻറെ ദൃശ്യം
ബണ്ട്വാഡിയിൽനിന്ന് ആളൂരിലേക്ക് പോകുകയായിരുന്ന പിക് അപ് ലോറിയിൽ എതിർദിശയിൽനിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിഭ്രാന്തരായ കാർ യാത്രികർ സൗപർണിക നദിയിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് നാട്ടുകാരുടെ സഹായത്തോടെ മൂന്നുപേരെ പിടികൂടി. നാലാമൻ തൗഹീദ് നീന്തി മറുകര കയറി രക്ഷപ്പെട്ടു. ഗംഗോള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

