ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
text_fieldsമുഹമ്മദ് സഹദ്, റിഷ്ണു
ബംഗളൂരു: ബംഗളൂരുവിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. കണ്ണൂർ വെക്കലം നെടുമ്പോയിൽ സ്വദേശി മുഹമ്മദ് സഹദ് (20), കണ്ണൂർ തോലാംബ്ര ത്രിക്കടാരിപോയിൽ സ്വദേശി റിഷ്ണു ശശീന്ദ്രൻ (23) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ച ബന്നാർഘട്ട റോഡ് കമ്മനഹള്ളി ജങ്ഷനിൽ ഇരുവരും സഞ്ചരിച്ച ബൈക്കിനെ എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. കള്ളംപറമ്പിൽ കെ.എച്ച്. ശംസുദ്ദീൻ-ഹസീന ദമ്പതികളുടെ ഏക മകനാണ് ബൊമ്മസാന്ദ്രയിലെ സ്വകാര്യ കോളജ് അവസാന വർഷ ബിരുദ വിദ്യാർഥിയായ മുഹമ്മദ് സഹദ്. പരേതനായ നാരായണീയം ശശീന്ദ്രൻ-ഷാജി ശശീന്ദ്രൻ ദമ്പതികളുടെ മകനായ റിഷ്ണു ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ഒരു വർഷത്തോളമായി ജോലി ചെയ്തുവരുകയായിരുന്നു. സഹോദരങ്ങൾ: അജന്യ, ജിഷ്ണു.

