സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: സ്വകാര്യ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ബംഗളൂരു നാഗരബാവി റിങ് റോഡിലെ മലേമഹദേശ്വര് ക്ഷേത്രത്തിന് സമീപമുണ്ടായ അപകടത്തിൽ കെ. മുരളിയാണ് (40) മരിച്ചത്. ബൈക്കിൽ പോവുകയായിരുന്ന മുരളിയെ അമിത വേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ മുരളി വീഴുകയും ബസിന്റെ ചക്രം മുരളിയുടെ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. വിവരമറിഞ്ഞ് ജ്ഞാനഭാരതി സഞ്ചാരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം വിക്ടോറിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

