‘ചൂലാണ് പരിഹാരം’ ആം ആദ്മി കാമ്പയിൻ നാളെ മുതൽ
text_fieldsബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാർട്ടി കാമ്പയിൻ ഫെബ്രുവരി 15ന് ആരംഭിക്കും. ‘ചൂലാണ് പരിഹാരം’ എന്ന പ്രമേയത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണ യാത്രയോടെയാണ് കാമ്പയിൻ തുടങ്ങുകയെന്ന് സംസ്ഥാന വർക്കിങ് പ്രസിഡന്റ് മോഹൻ ദസരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്രാന്തി വീര സങ്കൊള്ളി രായണ്ണ റെയിൽവേ സ്റ്റേഷന് മുന്നിൽനിന്ന് ഫെബ്രുവരി 15നാണ് യാത്ര തുടങ്ങുക. ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാണ് കർണാടക നേരിടുന്നത്. ആം ആദ്മി പാർട്ടിയുടെ ആശയങ്ങളും നയനിലപാടുകളും കൊണ്ടേ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂ. ഇക്കാര്യങ്ങൾ ജനങ്ങളെ ബോധവത്കരിക്കാനാണ് ഈ പ്രമേയം സ്വീകരിച്ചത്. ബി.ജെ.പി, കോൺഗ്രസ്, ജനതാദൾ എസ് എന്നിവയുടെ ഭരണത്തിന് കീഴിൽ ജനങ്ങൾ പൊറുതിമുട്ടി. ഡൽഹിയിലെ ആം ആദ്മി ഭരണ നേട്ടങ്ങൾ കർണാടക ജനങ്ങൾ അറിയണമെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

