Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​ന​ധി​കൃ​ത...

അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്കെ​തി​രെ എ.​എ.​ഐ​യു​ടെ മു​ന്ന​റി​യി​പ്പ്

text_fields
bookmark_border
അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്കെ​തി​രെ എ.​എ.​ഐ​യു​ടെ മു​ന്ന​റി​യി​പ്പ്
cancel
camera_alt

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: മൈ​സൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് ചു​റ്റു​മു​ള്ള ‘റെ​ഡ് സോ​ൺ’ മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്കെ​തി​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (എ.​എ.​ഐ).

പ്ര​ദേ​ശ​ത്തെ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ഉ​യ​ര നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ണെ​ന്ന് വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്ട​ർ പി.​വി. ഉ​ഷാ​കു​മാ​രി പ​റ​ഞ്ഞു. ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റ് ഗ​സ​റ്റ് നോ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​കാ​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ 56 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള നി​ര്‍മി​തി​ക​ള്‍ക്ക് മു​ൻ​കൂ​ർ ഉ​യ​ര അ​നു​മ​തി നി​ര്‍ബ​ന്ധ​മാ​ണ്. പ്ര​ദേ​ശ​ത്ത് കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ആ​പ്ലി​ക്കേ​ഷ​ൻ സി​സ്റ്റം പോ​ർ​ട്ട​ൽ വ​ഴി നോ ​ഒ​ബ്ജ​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​ന്‍.​ഒ.​സി) നേ​ട​ണം. റെ​ഡ് സോ​ണ്‍ മേ​ഖ​ല​യാ​യ മ​ണ്ട​ക്ക​ള്ളി​യി​ൽ അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് നി​ര്‍ദേ​ശം. നി​യ​മ ലം​ഘ​നം ന​ട​ത്തി​യാ​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ച് നീ​ക്കും.

മ​ന്ദ​ക​ല്ലി, ക​ട​കോ​ള, സി​ന്ധു​വ​ള്ളി, ദാ​ദ​ദ​ല്ലി, ബ്യാ​ത​ല്ലി, ഹൊ​സ​ഹു​ണ്ടി, മ​ര​സെ, മ​ക​ന​ഹു​ണ്ടി, ശ്രീ​ന​ഗ​ർ, ഗെ​ജ്ജ​ഗ​ല്ലി, മ​ദ​ര​ഗ​ല്ലി, ഗു​രു​ർ, കൂ​ട​ന​ഹ​ള്ളി, ബ​ന്ദി​പാ​ല്യ, ഉ​ത്ത​ന​ഹ​ള്ളി, ഹ​ഡ​ജ​ന, കു​പ്പ​ളൂ​ർ, ജെ​പി ന​ഗ​ർ, ര​മാ​ബാ​നി ന​ഗ​ർ എ​ന്നി​വ നി​രോ​ധി​ത മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionsaaiBengaluru
News Summary - AAI's warning against unauthorized constructions
Next Story