Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആധാർ കാർഡുകൾ നദിക്കരയിൽ; യുനീക്ക് അതോറിറ്റി അന്വേഷണം തുടങ്ങി
text_fieldsbookmark_border
മംഗളൂരു: ഫരംഗിപേട്ടക്ക് സമീപം നേത്രിയുടെ തീരത്ത് ആധാർ കാർഡുകളുടെ കൂമ്പാരം കണ്ടെത്തിയതിനെത്തുടർന്ന് യുനീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ഉന്നതതല അന്വേഷണം ആരംഭിച്ചു.
തപാൽ വകുപ്പിന്റെ വീഴ്ചയെക്കുറിച്ച് മംഗളൂരു മണ്ഡലം എം.എൽ.എ കൂടിയായ കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ അന്വേഷണം ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. കാർഡുകൾ നദീതീരത്ത് എങ്ങനെയാണ് എത്തിയതെന്ന് കണ്ടെത്തുന്നതിനും ഈ കടുത്ത അനാസ്ഥക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ തിരിച്ചറിയുന്നതിനും വിശദമായ അന്വേഷണം നടത്താൻ തപാൽ വകുപ്പിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് യു.ഐ.ഡി.എ.ഐ ബംഗളൂരു റീജ്യനൽ ഡയറക്ടറുടെ ഓഫിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

