ആധാർ അടിസ്ഥാനമാക്കി വിവാഹ രജിസ്ട്രേഷൻ അനുവദിക്കില്ല
text_fieldsബംഗളൂരു: ആധാർ മാത്രം അടിസ്ഥാനമാക്കി വിവാഹം രജിസ്റ്റർ ചെയ്യാന്‍ അനുവാദം നല്‍കരുതെന്ന് സ്റ്റാമ്പ്സ് ആൻഡ് രജിസ്ട്രേഷൻ വകുപ്പ് സബ് രജിസ്ട്രാർമാർക്ക് മുന്നറിയിപ്പ് നൽകി.
ആധാർ വയസ്സ് തെളിയിക്കുന്ന രേഖയായി നൽകി വിവാഹം രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് എല്ലാ സബ് രജിസ്ട്രാർമാർക്കും അയച്ച കത്തില്‍ വകുപ്പ് അറിയിച്ചു. ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ജനന സർട്ടിഫിക്കറ്റോ സ്കൂളിൽ നിന്നുള്ള ഡിക്ലറേഷൻ ലെറ്ററോ ഹാജരാക്കണം. ഈ രണ്ട് രേഖകളും ലഭ്യമല്ലെങ്കിൽ പ്രായം സ്ഥിരീകരിക്കുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് പരിഗണിക്കാം.
ശൈശവ വിവാഹങ്ങൾ തടയുക എന്നതാണ് നടപടിയുടെ ലക്ഷ്യമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന് മുൻ അംഗം കെ.ടി. തിപ്പേസ്വാമി വിഷയം ഉന്നയിച്ച് വകുപ്പിന് അയച്ച കത്തിൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

