പശുവിന് പുല്ലരിഞ്ഞ് മടങ്ങിയ യുവതി അണെക്കട്ടിൽ വീണ് മരിച്ചു
text_fieldsമൂകാംബിക
മംഗളൂരു: അമാസിബൈലു ഗ്രാമത്തിൽ ജദ്ദിനഗഡ്ഡെ ജംബെഹാഡിയിൽ പശുവിന് പുല്ലരിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതി കാൽ വഴുതി കിണ്ടി അണക്കെട്ടിൽ വീണ് മരിച്ചു. ജദ്ദിനഗഡ്ഡെ ജംബേഹാഡിയിലെ സഞ്ജീവ് നായിക്-നർസി ദമ്പതികളുടെ മകൾ മൂകാംബികയാണ് (23) മരിച്ചത്. അമാസിബൈലുവിലെ പെട്രോൾ പമ്പിൽ ജോലിക്കാരിയാണ്.
ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റിലായിരുന്നു വെള്ളിയാഴ്ച ജോലി. രാവിലെ സഹോദരഭാര്യ അശ്വിനിക്കൊപ്പം പശുവിന് പുല്ല് ശേഖരിക്കാൻ പോയതായിരുന്നു. ശങ്കരനാരായണ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പോസ്റ്റ്മോർട്ടം നടത്തി.
കുന്താപുരം തഹസിൽദാർ പ്രദീപ് കുർദേക്കർ, അമാസിബൈലു എസ്.ഐ അശോക് കുമാർ, അമാസിബൈലു വില്ലേജ് അക്കൗണ്ടന്റ് ചന്ദ്രശേഖര മൂർത്തി, പി.ഡി.ഒ സ്വാമിനാഥ്, ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്ര ഷെട്ടി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
കിരൺ കുമാർ കോഡ്ഗി എം.എൽ.എ വീട് സന്ദർശിച്ച് ദുഃഖിതരായ കുടുംബത്തെ അനുശോചനം അറിയിച്ചു. മൂകാംബികയുടെ മാതാവ് നർസിയുടെ പരാതിയിൽ അമാസിബൈലു പൊലീസ് കേസ് രജിസ്റ്റർചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

