Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാഴ്ചപരിമിതിയുള്ള...

കാഴ്ചപരിമിതിയുള്ള വയോധികനെ മർദിച്ചു; ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചു

text_fields
bookmark_border
കാഴ്ചപരിമിതിയുള്ള വയോധികനെ മർദിച്ചു; ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചു
cancel
camera_alt

മ​​ർ​​ദ​​ന​​മേ​​റ്റ

ഹു​​സൈ​​ൻ സാ​​ബ്

ബം​​ഗ​​ളൂ​​രു: കാ​​ഴ്ച പ​​രി​​മി​​തി​​യു​​ള്ള വ​​യോ​​ധി​​ക​​നെ ഒ​​രു സം​​ഘം മ​​ർ​​ദി​​ക്കു​​ക​​യും ജ​​യ് ശ്രീ​​റാം വി​​ളി​​ക്കാ​​ൻ നി​​ർ​​ബ​​ന്ധി​​ക്കു​​ക​​യും ചെ​​യ്ത​​താ​​യി പ​​രാ​​തി. കൊ​​പ്പാ​​ലി​​ലെ ഗം​​ഗാ​​വ​​തി മെ​​ഹ​​ബൂ​​ബ് ന​​ഗ​​റി​​ലെ ഹു​​സൈ​​ൻ സാ​​ബി​​നാ​​ണ് (65) ഹി​​ന്ദു​​ത്വ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ മ​​ർ​​ദ​​ന​​മേ​​റ്റ് പ​​രി​​ക്കേ​​റ്റ​​ത്.

ഹൊ​​സ​​പേ​​ട്ടി​​ൽ​​നി​​ന്ന് വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്ന​​തി​​നി​​ടെ​​യാ​​ണ് സം​​ഭ​​വം. ന​​വം​​ബ​​ർ 25ന് ​​രാ​​ത്രി ഗം​​ഗാ​​വ​​തി ടൗ​​ൺ ഓ​​ട്ടോ സ്റ്റാ​​ൻ​​ഡി​​ൽ ന​​ട​​ന്ന സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഗം​​ഗാ​​വ​​തി ന​​ഗ​​ർ പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. ‘വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്ന​​തി​​നി​​ടെ ഗം​​ഗാ​​വ​​തി ടൗ​​ണി​​ലെ ഓ​​ട്ടോ സ്റ്റാ​​ൻ​​ഡി​​ൽ മോ​​ട്ടോ​​ർ ബൈ​​ക്കു​​ക​​ളി​​ലെ​​ത്തി​​യ സം​​ഘം ത​​ന്നോ​​ട് എ​​​ങ്ങോ​​ട്ടാ​​ണ് പോ​​കു​​ന്ന​​ത് എ​​ന്ന് തി​​ര​​ക്കി.

തു​​ട​​ർ​​ന്ന് വീ​​ട്ടി​​ലെ​​ത്തി​​ക്കാ​​മെ​​ന്നു​​പ​​റ​​ഞ്ഞ് ബൈ​​ക്കി​​ൽ ക​​യ​​റ്റി പ​​മ്പ ന​​ഗ​​ർ ഭാ​​ഗ​​ത്തേ​​ക്ക് കൊ​​ണ്ടു​​പോ​​യി. റെ​​യി​​ൽ​​വേ മേ​​ൽ​​പാ​​ല​​ത്തി​​നു​​സ​​മീ​​പം ആ​​ളൊ​​ഴി​​ഞ്ഞ ഭാ​​ഗ​​ത്തെ​​ത്തി​​ച്ച് അ​​വി​​ടെ വെ​​ച്ച് അ​​സ​​ഭ്യം പ​​റ​​യു​​ക​​യും ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യും മ​​ർ​​ദി​​ക്കു​​ക​​യും ചെ​​യ്തു. മ​​തം ചൂ​​ണ്ടി​​ക്കാ​​ട്ടി അ​​വ​​മ​​തി​​ക്കു​​ക​​യും ഉ​​ച്ച​​ത്തി​​ൽ ‘ജ​​യ് ശ്രീ​​റാം’ വി​​ളി​​ക്കാ​​ൻ നി​​ർ​​ബ​​ന്ധി​​ക്കു​​ക​​യും ചെ​​യ്തു. കൈ​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന പ​​ണ​​വും ത​​ട്ടി​​യെ​​ടു​​ത്തു. മ​​ർ​​ദി​​ച്ച് അ​​വ​​ശ​​നാ​​ക്കി​​യ ശേ​​ഷം പാ​​ല​​ത്തി​​ന് താ​​ഴെ ഉ​​പേ​​ക്ഷി​​ച്ചു. പി​​റ്റേ​​ന്ന് രാ​​വി​​ലെ അ​​തു​​വ​​ഴി വ​​ന്ന ക​​ർ​​ഷ​​ക​​രാ​​ണ് ര​​ക്ഷ​​പ്പെ​​ടു​​ത്തി വീ​​ട്ടി​​ലെ​​ത്തി​​ച്ച​​തെ​​ന്ന് താ​​യി ഹു​​സൈ​​ൻ സാ​​ബ് പൊ​​ലീ​​സി​​ൽ ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു. അ​​ക്ര​​മി​​ക​​ളെ ഉ​​ട​​ൻ പി​​ടി​​കൂ​​ടു​​മെ​​ന്ന് കൊ​​പ്പാ​​ൽ എ​​സ്.​​പി യ​​ശോ​​ധ വ​​ന്ദെ​​ഗൊ​​ഡി പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beatenvisually impaired elderly man
News Summary - A visually impaired elderly man was beaten; Jai Sriram insisted on calling
Next Story