Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​ൻ​ഡോ​സ​ൾ​ഫാ​ൻ...

എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് മൂ​ന്നു​നി​ല സ​മു​ച്ച​യം

text_fields
bookmark_border
എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് മൂ​ന്നു​നി​ല സ​മു​ച്ച​യം
cancel
camera_alt

എ​ൻ​ഡോ​സ​ൾ​ഫാ​ൻ പു​ന​ര​ധി​വാ​സ സ​മു​ച്ച​യ​ത്തി​ന്റെ രൂ​പ​രേ​ഖ

മം​ഗ​ളൂ​രു: കാ​ർ​ക്ക​ള താ​ലൂ​ക്കി​ലെ ബെ​യ്‌​ലു​രു​വി​ൽ നി​ർ​മി​ക്കു​ന്ന എ​ൻ​ഡോ​സ​ൾ​ഫാ​ൻ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ന്റെ നി​ർ​മാ​ണ​ത്തി​ന് ഞാ​യ​റാ​ഴ്ച ത​റ​ക്ക​ല്ലി​ട്ടു. പു​ന​ര​ധി​വാ​സ​ത്തി​ൽ ഹൊ​സ​ബെ​ല​ക്കു സേ​വാ ട്ര​സ്റ്റി​നെ ജി​ല്ല ഭ​ര​ണ​കൂ​ടം സ​ഹാ​യി​ക്കു​മെ​ന്ന് ഉ​ഡു​പ്പി ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ കെ. ​വി​ദ്യാ​കു​മാ​രി പ​റ​ഞ്ഞു. മൂ​ന്ന് നി​ല​ക​ളു​ള്ള പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രാ​യി കി​ട​പ്പി​ലാ​യ 150 സ്ത്രീ​ക​ളെ സം​ര​ക്ഷി​ക്കും.

ഉ​ഡു​പ്പി ജി​ല്ല​യി​ൽ ആ​കെ 1800 എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​ണ് പ്ര​തി​മാ​സ ഓ​ണ​റേ​റി​യം ല​ഭി​ക്കു​ന്ന​ത്. 4,000 രൂ​പ പ്ര​തി​മാ​സ ഓ​ണ​റേ​റി​യം ല​ഭി​ക്കു​ന്ന 60 ശ​ത​മാ​ന​ത്തി​ല​ധി​കം വൈ​ക​ല്യ​മു​ള്ള 1,200 ഇ​ര​ക​ളും 20 ശ​ത​മാ​നം മു​ത​ൽ 60 ശ​ത​മാ​നം വ​രെ വൈ​ക​ല്യ​മു​ള്ള 600ഓ​ളം ഇ​ര​ക​ളും പ്ര​തി​മാ​സം 2,000 രൂ​പ ഓ​ണ​റേ​റി​യം സ്വീ​ക​രി​ക്കു​ന്നു. ഇ​ര​ക​ളാ​യ 1,200 പേ​രി​ൽ 250 ഓ​ളം സ്ത്രീ​ക​ളും കി​ട​പ്പി​ലാ​യ​വ​രാ​ണ്. അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ഈ ​ഇ​ര​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​ൽ പ്ര​ശ്‌​നം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​ന​ര​ധി​വാ​സ സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്.

കേ​ന്ദ്ര​ത്തി​ന്റെ ന​ട​ത്തി​പ്പി​നാ​യി ട്ര​സ്റ്റി​ന് ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ന് ജി​ല്ല ഭ​ര​ണ​കൂ​ടം സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ​കു​മാ​രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കി​ട​പ്പി​ലാ​യ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രെ പ​രി​ച​രി​ക്കു​ന്ന​തി​ന് സി.​എ​സ്.​ആ​ർ ഫ​ണ്ടു​ക​ളും തേ​ടു​ന്നു​ണ്ട്. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി ഡേ ​കെ​യ​ർ സെ​ന്റ​റു​ക​ളി​ല്ല. മൊ​ബൈ​ൽ ഹെ​ൽ​ത്ത് കെ​യ​ർ യൂ​നി​റ്റു​ക​ൾ വ​ഴി​യും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും ഇ​ര​ക​ൾ​ക്ക് ഫി​സി​യോ​തെ​റ​പ്പി സേ​വ​നം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു.

ജൂ​ണോ​ടെ സെ​ന്റ​റി​ൽ താ​ഴ​ത്തെ നി​ല​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി കി​ട​പ്പു​രോ​ഗി​ക​ളാ​യ 50 സ്ത്രീ​ക​ളെ പാ​ർ​പ്പി​ക്കാ​നാ​ണ് ട്ര​സ്റ്റ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ശേ​ഷി​ക്കു​ന്ന ര​ണ്ട് നി​ല​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി 100 ഇ​ര​ക​ളെ പാ​ർ​പ്പി​ക്കും. പു​തി​യ കേ​ന്ദ്ര​ത്തി​ൽ അ​ന്തേ​വാ​സി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ വി​ദ​ഗ്ധ സ​മി​തി രൂ​പ​വ​ത്ക​രി​ക്കും. ഞാ​യ​റാ​ഴ്ച ന​ട​ന്ന ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​ൽ ട്ര​സ്റ്റ് മാ​നേ​ജി​ങ് ട്ര​സ്റ്റി ത​നു​ല ത​രു​ൺ, ഹ്യൂ​മ​ൻ റൈ​റ്റ്‌​സ് പ്രൊ​ട്ട​ക്ഷ​ൻ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്റ് ര​വീ​ന്ദ്ര​നാ​ഥ് ഷാ​ൻ​ഭോ​ഗ്, ട്ര​സ്റ്റി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Endosulfan Victims Rehabilitation
News Summary - A three tire building for rehabilitation of endosulfan victims
Next Story