ഓടുന്ന കാർ കത്തിനശിച്ചു; ആളപായമില്ല
text_fields1.ഹെമ്മാഡി-കൊല്ലൂർ സംസ്ഥാന പാതയിലെ വാൻഡ്സെ ഗ്രാമത്തിലെ ഷാർക്ക് ക്രോസിന് സമീപം ഓടുന്നതിനിടെ കത്തിനശിച്ച കാർ, 2. തീ പിടിച്ച് നശിച്ച കാർ പരിശോധിക്കുന്ന
പൊലീസ്
മംഗളൂരു: ഹെമ്മാഡി-കൊല്ലൂർ സംസ്ഥാന പാതയിലെ വാൻഡ്സെ ഗ്രാമത്തിലെ ഷാർക്ക് ക്രോസിന് സമീപം ഓടുന്ന കാർ കത്തിനശിച്ചു. ബിജാഡി നിവാസി ഭാസ്കർ ആചാറിന്റേതാണ് കാർ. ശനിയാഴ്ചയാണ് സംഭവം. ഓടുന്നതിനിടെ വാഹനത്തിന്റെ മുൻവശത്ത് നിന്ന് വലിയ ശബ്ദത്തോടൊപ്പം പുക ഉയരുന്നത്കണ്ട് റോഡരികിൽ നിർത്തി പുറത്തിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. നാട്ടുകാരുടെ സഹായത്തോടെ തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. അൽപസമയത്തിനുള്ളിൽ കാർ മുഴുവൻ കത്തിയെരിഞ്ഞു. ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. കുന്താപുരം ഫയർ ആൻഡ് എമർജൻസി സർവിസസിലെ ഉദ്യോഗസ്ഥരും കൊല്ലൂർ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

