സ്വയം മൃഗാശുപത്രിയിലെത്തി ചികിത്സ നേടി മടങ്ങികുരങ്ങ്
text_fieldsമൃഗാശുപത്രിയിൽ കുരങ്ങിന് ചികിത്സ നൽകുന്നു
ബംഗളൂരു: ബാഗൽകോട്ട് ജില്ലയിലെ മൃഗാശുപത്രിയിൽ കുരങ്ങ് സ്വയം എത്തി ചികിത്സ നേടി മടങ്ങിയത് കൗതുകകരമായി. ഇൽക്കൽ താലൂക്കിൽ ഗുഡൂരിലെ എസ്.സി വെറ്ററിനറി ആശുപത്രിയിലാണ് അസാധാരണ സംഭവം നടന്നത്.
കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ കുരങ്ങ് വേദനയുള്ള ഭാഗം ആംഗ്യത്തിലൂടെ കാണിച്ചു നൽകുകയായിരുന്നെന്ന് വെറ്ററിനറി ഇൻസ്പെക്ടർ ഡോ. ജിജി ബില്ലോർ പറഞ്ഞു. കുരങ്ങിന്റെ പിൻഭാഗത്തായിരുന്നു വേദന.
തുടർന്ന് ഡോക്ടർ പരിശോധന നടത്തി ചികിത്സ നൽകി. ആവശ്യമായ വൈദ്യസഹായം ലഭിച്ച ശേഷം കുരങ്ങ് അൽപം വിശ്രമിച്ച് ശാന്തമായി ആശുപത്രി വിട്ടുവെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. കുരങ്ങിന്റെ പ്രായോഗികബുദ്ധിയുടെ ഉദാഹരണമായാണ് സംഭവത്തെ വിലയിരുത്തുന്നത്. ഡോ. ബില്ലോറിന്റെ സമയോചിതമായ ഇടപെടലിനും വ്യാപക പ്രശംസ ലഭിച്ചു.

