പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; നാലാം ദിവസം പിടിയിൽ, പ്രതിക്ക് പ്രായം 22, കേസുകൾ എട്ട്
text_fieldsമുഹമ്മദ് സർഫറാസ്
മംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെയും കുട്ടിയേയും പൊലീസ് കണ്ടെത്തി.സംഭവത്തിൽ പോക്സോ കേസ് ചുമത്തി പ്രതി മംഗളൂരു കസബ ബങ്കരയിലെ മുഹമ്മദ് സർഫറാസ് എന്ന ചപ്പുവിനെ(22) മംഗളൂരു പണമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്.ഇൻസ്പെക്ടർ ജെ.പി.സോമശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യ കേന്ദ്രത്തിൽ നിന്ന് ഇരുവരേയും തിങ്കളാഴ്ച പിടികൂടി.അറസ്റ്റിലായ യുവാവ് ദക്ഷിണ കന്നട,ഉടുപ്പി ജില്ലകളിലായി ലൈംഗിക അതിക്രമം ഉൾപ്പെടെ എട്ടു കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.പണമ്പൂർ,കങ്കനാടി, മംഗളൂരു നോർത്ത്, ബൈന്തൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ റജിസ്റ്റർ ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

