Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമെഡിക്കൽ വിദ്യാർഥിനി...

മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റലിന്റെ ആറാംനിലയിൽനിന്ന് ചാടി മരിച്ചു

text_fields
bookmark_border
Prakrthi Shetty
cancel
camera_alt

പ്ര​കൃ​തി ഷെ​ട്ടി

മം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്റെ ആ​റാം​നി​ല​യി​ൽ​നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി. അ​മി​ത വ​ണ്ണ​ത്തെ​ത്തു​ട​ർ​ന്നു​ള്ള മാ​ന​സി​ക വി​ഷ​മ​വും നി​രാ​ശ​യും കാ​ര​ണ​മാ​ണ് ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​നി പ്ര​കൃ​തി ഷെ​ട്ടി (20) ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ബെ​ള​ഗാ​വി ജി​ല്ല​യി​ലെ അ​ത്താ​നി സ്വ​ദേ​ശി​നി​യാ​ണ് പ്ര​കൃ​തി.

അ​മി​ത​വ​ണ്ണം കു​റ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ല​ക്ഷ്യ​ത്തി​ലെ​ത്താ​താ​യ​തോ​ടെ ഏ​റെ മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ലും ഇ​തു​സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ളാ​ണു​ള്ള​ത്. ജീ​വി​തം ഏ​റെ നി​ര​ർ​ഥ​ക​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ന്നും അ​തി​നാ​ലാ​ണ് ഈ ​ക​ടും​കൈ ചെ​യ്യു​ന്ന​തെ​ന്നും കു​റി​പ്പി​ലു​ണ്ട്. ‘എം.​ബി.​ബി.​എ​സ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് എ​നി​ക്ക് അ​തി​യാ​യ ആ​ഗ്ര​ഹ​മു​​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, എ​ന്റെ അ​മി​ത​വ​ണ്ണം എ​ല്ലാ​ത്തി​നും വി​ല​ങ്ങു​ത​ടി​യാ​യി. ത​ടി കു​റ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ​ല്ലാം വൃ​ഥാ​വി​ലാ​വു​ക​യാ​ണ്. അ​തേ​തു​ട​ർ​ന്നു​ള്ള വി​ഷാ​ദ​മാ​ണ് എ​ന്നെ ഇ​തി​നു ​പ്രേ​രി​പ്പി​ക്കു​ന്ന​ത്’ -ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ൽ വി​ദ്യാ​ർ​ഥി​നി എ​ഴു​തി. മ​ര​ണ​ത്തി​ൽ മ​റ്റാ​ർ​ക്കും പ​ങ്കി​ല്ലെ​ന്നും കു​റി​പ്പി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HostelMedical StudentSuicideMetro News
News Summary - A medical student died after jumping from the sixth floor of the hostel
Next Story