Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുന്താപുരയിൽ കാർ മേൽപാലത്തിൽനിന്ന് വീണ് മലയാളി ദമ്പതികൾ മരിച്ചു

text_fields
bookmark_border
accident
cancel
camera_alt

രണ്ടു പേരുടെ മരണത്തിനിടയാക്കിയ കാർ അപകടം 

മംഗളൂരു: ഉഡുപ്പി ജില്ലയിൽ കുന്താപുരം ബോബ്ബർയനക്കട്ടയിൽ മേൽപ്പാലത്തിൽ കാർ താഴ്ചയിലേക്ക് വീണ് ദമ്പതികൾ മരിച്ചു. കണ്ണൂരിനടുത്ത ചൊക്ലി നിടുമ്പ്രം കാരാറത്ത് സ്‌കൂളിനടുത്ത അല്‍മര്‍വ്വയില്‍ തൈപറമ്പത്ത് മുനവ്വര്‍ (48), ഭാര്യ സമീറ (35) എന്നിവരാണ് മരിച്ചത്. സാരമായി പരുക്കേറ്റ മകന്‍ സഹലിനെ (19) മണിപ്പാല്‍ കെ.എം.സി. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ച രണ്ടോടെ മുനവ്വര്‍ ഓടിച്ച കാര്‍ മേല്‍പ്പാലത്തില്‍നിന്ന് താഴ്ചയിലേക്ക് വീഴുകയായിരുന്നു. സമീറ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുനവ്വര്‍ ബുധനാഴ്ച ഉച്ചയോടെ ആശുപത്രിയിലാണ് മരിച്ചത്. മഹാരാഷ്ട്ര സാംഗ്ലിയിലെ മിറാജില്‍ വിദ്യാര്‍ഥിയായ സഹലിനൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. മിറാജില്‍ ബോംബെ സ്റ്റാര്‍ ബേക്കറിയുടമയാണ് മുനവ്വര്‍. കോയമ്പത്തൂരില്‍ വിദ്യാര്‍ഥിനിയായ മിനാ ഫാത്തിമ മകളാണ്.

പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുപോയി ഖബറടക്കി. പരേതരായ ദയരോത്ത് ഹംസയുടെയും തൈപ്പറവത്ത് ആസ്യയുടെയും മകനാണ് മുനവ്വര്‍. തലശ്ശേരി സൈദാര്‍പള്ളി അബ്ദുല്ലാസില്‍ ചെറിയാണ്ടി അബ്ദുല്ലയുടെയും കൈതാല്‍ ഹാജറയുടെയും മകളാണ് സമീറ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A Malayali couple died after their car fell from an overpass in Kunthapura
Next Story