Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷെഡിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണു കുടുംബത്തിലെ മൂന്നു പേർ മരിച്ചു

text_fields
bookmark_border
ഷെഡിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണു  കുടുംബത്തിലെ മൂന്നു പേർ മരിച്ചു
cancel

ബംഗളൂരു: കനത്ത മഴയെ തുടർന്ന് ഷെഡിന് മുകളിൽ കുന്ന് ഇടിഞ്ഞുവീണ് കുടിയേറ്റ തൊഴിലാളി കുടുംബത്തിലെ മൂന്നു പേർ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കൊപ്പൽ ജില്ലയിലെ ഗംഗാവതി താലൂക്കിലെ കക്കരഗോള സ്വദേശി മല്ലികാർജുൻ (30), ഭാര്യ നാഗവേണി (27), മകൻ സന്തോഷ് (3) എന്നിവരാണ് മരിച്ചത്. തീർത്ഥഹള്ളി പട്ടണത്തിലെ സീബിനകരെക്ക് സമീപം ഗാന്ധിനഗറിൽ ഞായറാഴ്ച പുലർച്ചെ 2.30 ഓടെയാണ് സംഭവം. പരിക്കേറ്റ ഹനുമന്ത് ശിവമൊഗ്ഗ ജില്ലയിലെ മക്ഗൺ ആശുപത്രിയിൽ ചികിത്സയിലാണ്. അയൽപക്കത്തെ ഷെഡിൽ താമസിക്കുന്ന ഒരാൾക്കും ഗുരുതരമായ പരിക്കുണ്ട്.

ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് ഷെഡിനുള്ളിൽ 25 തൊഴിലാളികൾ ഉണ്ടായിരുന്നു. അതിൽ 21 പേരെ രക്ഷപ്പെടുത്തി. ഈ പ്രദേശത്തേക്കുള്ള റോഡ് റോഡ് ഇടുങ്ങിയതായതിനാൽ മണ്ണുമാന്തി യന്ത്രങ്ങൾക്ക് സ്ഥലത്തെത്താൻ കഴിയാത്തത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമായി. സംഭവത്തില്‍ തീർത്ഥഹള്ളി ടൗൺ പൊലീസ് കേസെടുത്തു. സ്ഥലം എം.എൽ.എ ആരഗ ജ്ഞാനേന്ദ്ര, മുൻ എം.എൽ.എ കിമ്മനെ രത്നാകർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ഷെഡിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണു കുടുംബത്തിലെ മൂന്നു പേർ മരിച്ചു
Next Story