Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഭാ​ര്യ​യേ​യും...

ഭാ​ര്യ​യേ​യും മ​ക​നേ​യും കൊ​ന്ന് വ​സ്ത്ര വ്യാ​പാ​രി ജീ​വ​നൊ​ടു​ക്കി

text_fields
bookmark_border
ഭാ​ര്യ​യേ​യും മ​ക​നേ​യും കൊ​ന്ന് വ​സ്ത്ര വ്യാ​പാ​രി ജീ​വ​നൊ​ടു​ക്കി
cancel
camera_alt

പ്ര​ഭാ​ക​ർ, ജ്യോ​തി, സ​ന്തോ​ഷ് 

മൈ​സൂ​രു: മാ​ണ്ഡ്യ​യി​ൽ വ​സ്ത്ര വ്യാ​പാ​രി ഭാ​ര്യ​യേ​യും മ​ക​നേ​യും ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി. നെ​ഹ്‌​റു ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന പ്ര​ഭാ​ക​ർ (65), ഭാ​ര്യ ജ്യോ​തി (55), മ​ക​ൻ സ​ന്തോ​ഷ് (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ ധ​ന​കാ​ര്യ ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളി​ൽ നി​ന്നു​ള്ള പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​തെ​യും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ 'ശ​ക്തി പ​ദ്ധ​തി മൂ​ലം വ​സ്ത്ര വ്യാ​പാ​രം പൊ​ളി​ഞ്ഞ​തു​മാ​ണ്കാ​ര​ണ​മെ​ന്ന് ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ൽ പ​റ​യു​ന്ന​താ​യി മാ​ണ്ഡ്യ ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് ഡോ. ​വി.​ജെ. ശോ​ഭ റാ​ണി പ​റ​ഞ്ഞു.

പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ പ്ര​ഭാ​ക​ർ ഭാ​ര്യ ജ്യോ​തി​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​യും പി​താ​വി​നെ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സ​ന്തോ​ഷി​നേ​യും ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.​ പി​ന്നീ​ട് വീ​ടി​ന​ടു​ത്തു​ള്ള ത​ന്റെ വ​സ്ത്ര​ശാ​ല​യി​ൽ പോ​യി പ്ര​ഭാ​ക​ർ തൂ​ങ്ങി​മ​രി​ച്ചു. പ്ര​ഭാ​ക​റി​ന്റെ മ​രു​മ​ക​ൾ ഭ​ർ​ത്താ​വി​നെ​യും അ​മ്മാ​യി​യ​മ്മ​യെ​യും ഉ​ണ​ർ​ത്താ​ൻ ചെ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakametromerchantBengaluru
News Summary - A garment merchant killed his wife and son and committed suicide
Next Story