ഫ്രഞ്ച് യുവാവും റഷ്യൻ യുവതിയും കൊല്ലൂരിൽ വിവാഹിതരായി
text_fieldsകൊല്ലൂരിൽ വിവാഹിതരായ ഫ്രഞ്ച് യുവാവും റഷ്യൻ യുവതിയും
മംഗളൂരു: കൊല്ലൂരിലെ മഠത്തിൽ പരമ്പരാഗത ഹിന്ദു ആചാരമനുസരിച്ചുള്ള ചടങ്ങിൽ ഫ്രഞ്ച് യുവാവും റഷ്യൻ യുവതിയും വിവാഹിതരായി. ഫ്രാൻസിൽനിന്നുള്ള കൃഷ്ണ ഭക്തരായ നരോത്തം ദാസും റഷ്യക്കാരി ജഹ്നവിദേവി ദാസിയുമാണ് വിവാഹിതരായത്. ഇരുവരും വർഷങ്ങളായി വൃന്ദാവനത്തിൽ വേദപഠനവും കഥക് നൃത്ത പരിശീലനവുമായി കഴിയുകയായിരുന്നു.
നാലു വർഷമായി പഞ്ചകർമ ചികിത്സക്കായി കൊല്ലൂരിലെ അഭയ ആയുർവേദ കേന്ദ്രവും അവർ സന്ദർശിക്കുന്നുണ്ടായിരുന്നു. ഇന്ത്യൻ സാംസ്കാരിക പാരമ്പര്യമനുസരിച്ച് വിവാഹം കഴിക്കാനുള്ള ആഗ്രഹം അവർ കേന്ദ്രത്തിലെ ഡോ. ശ്രീകാന്തിനെ അറിയിച്ചു.
പുരോഹിതൻ ശ്യാമസുന്ദർ അഡിഗ മറവാന്തെ കാർമകനായി ലളിതമായ ചടങ്ങിൽ വിവാഹം നടന്നു. അതിഥികൾക്ക് പരമ്പരാഗത പ്രാദേശിക വിഭവങ്ങൾ വിളമ്പി. സുധീർ കൊടവൂരിന്റെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയ സംഗീതം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

