ശുചീകരണ തൊഴിലാളികൾക്ക് അന്നപൂർണ പദ്ധതി പ്രഖ്യാപിച്ചു
text_fieldsബംഗളൂരു: ശുചീകരണ തൊഴിലാളികൾക്ക് ‘ആരോഗ്യകരവും മാന്യവുമായ പ്രഭാതങ്ങൾ’ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യത്തെ ആദ്യത്തെ സംരംഭമായി ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) ‘അന്നപൂർണ പദ്ധതി’ പ്രഖ്യാപിച്ചു.
തൊഴിലാളികൾക്ക് സ്മാർട്ട് കാർഡുകൾ വിതരണം ചെയ്തുകൊണ്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പദ്ധതിക്ക് തുടക്കംകുറിക്കും. സാങ്കേതികവിദ്യയും കാരുണ്യവും സംയോജിപ്പിക്കുന്ന ഈ സംരംഭം ശുചീകരണ തൊഴിലാളികൾക്ക് ദിവസേനയുള്ള പ്രഭാതഭക്ഷണത്തിന് നേരിട്ട് സാമ്പത്തിക സഹായം നൽകുന്ന ആദ്യത്തെ നഗരമായി ബംഗളൂരുവിനെ മാറ്റുന്നുവെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി ചെയർമാൻ രാം പ്രസാദ് മനോഹർ പറഞ്ഞു.
ഈ പദ്ധതി പ്രകാരം, 700ലധികം ബി.ഡബ്ല്യു.എസ്.എസ്.ബി ശുചിത്വ തൊഴിലാളികൾക്ക് ആക്സിസ് ബാങ്ക് നൽകുന്ന സ്മാർട്ട് കാർഡ് ലഭിക്കും. എല്ലാ മാസവും 1500 രൂപ നൽകും. ഈ കാർഡ് അവർക്ക് ഇഷ്ടമുള്ള ഭക്ഷണശാലകളിൽ ഉപയോഗിക്കാം. ‘‘നമ്മുടെ നഗരം വൃത്തിയായി സൂക്ഷിക്കുന്നവരുടെ അക്ഷീണ പരിശ്രമങ്ങളെ അഭിവാദ്യം ചെയ്യുന്നതിനുള്ള ഞങ്ങളുടെ മാർഗമാണിത്. ഓരോ തൊഴിലാളിയും നല്ല ആരോഗ്യം, പോഷകാഹാരം, ബഹുമാനം എന്നിവയോടെ ദിവസം ആരംഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’’ -മനോഹർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

