നഴ്സിങ് കൗൺസിൽ രജിസ്ട്രാർക്ക് പരാതി നൽകി
text_fieldsസൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ ഭാരവാഹികൾ കർണാടക നഴ്സിങ് കൗൺസിൽ രജിസ്ട്രാർക്ക് പരാതി നൽകുന്നു
ബംഗളൂരു: നഴ്സിങ് മേഖലയിൽ പ്രവർത്തിക്കുന്നവർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ കർണാടക നഴ്സിങ് കൗൺസിൽ രജിസ്ട്രാർക്ക് പരാതി നൽകി. വിദേശത്തേക്ക് പോകുന്നതിനാവശ്യമായ വെരിഫിക്കേഷനും രജിസ്ട്രേഷൻ പുതുക്കുന്നതിനുമായി ദിവസങ്ങളോളം നാട്ടിൽനിന്നും ബംഗളൂരുവിലെത്തിയ മലയാളികളടക്കമുള്ളവർക്ക് സേവനം ലഭിക്കുന്നില്ല.
പല കാരണങ്ങൾ പറഞ്ഞ് നഴ്സിങ് കൗൺസിൽ ഉദ്യോഗാർഥികളെ വട്ടംകറക്കുകയാണ്. ഫോറിൻ വെരിഫിക്കേഷൻ ഒരു ദിവസം അമ്പതായി ഉയർത്താമെന്നും സിർട്ടിഫിക്കറ്റ് നൽകാനായി ബാക്കിയുള്ളവർക്ക് ഒരാഴ്ചക്കുള്ളിൽ നൽകാമെന്നും രജിസ്ട്രാർ കെ. മല്ലു ഉറപ്പുനൽകിയതായി സംഘടന ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് അലക്സ് ജോസഫ്, ബിനു ദിവാകരൻ, ഡോ. കെ.ബി. നകുൽ എന്നിവർ നേതൃത്വം നൽകി.