നൂറ്റാണ്ടിലേറെ പഴക്കമുള്ള ബൈബിൾ സൊസൈറ്റി കെട്ടിടം നവീകരിക്കുന്നു
text_fieldsഎം.ജി റോഡിലെ ബൈബിൾ സൊസൈറ്റി കെട്ടിടം
ബംഗളൂരു: എം.ജി റോഡിലെ ബൈബിൾ സൊസൈറ്റി കെട്ടിടം നവീകരിക്കുന്നു. 114 വർഷം പഴക്കമുള്ള കെട്ടിടം ആദ്യമായാണ് നവീകരിക്കുന്നത്. ഡിസംബറോടെ നവീകരണം പൂർത്തിയാകുമെന്ന് ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഓക്സിലറി സെക്രട്ടറി ശശികല പറഞ്ഞു. 1825ലാണ് ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കർണാടകയിൽ പ്രവർത്തനമാരംഭിച്ചതെങ്കിലും 1900ന്റെ മധ്യത്തിലാണ് കെട്ടിടം പ്രവർത്തനക്ഷമമായതെന്ന് ചരിത്രകാരനും ഗവേഷകനുമായ അരുൺ പ്രസാദ് പറഞ്ഞു.
കന്നഡയിലേക്കും മറ്റ് ഭാഷകളിലേക്കുമുള്ള ബൈബിളിന്റെ തർജമ, അച്ചടി, പബ്ലിഷിങ്, വിതരണം എന്നിവയാണ് ഇവിടെ നടന്നിരുന്നത്. ആദ്യത്തെ കന്നഡ ബൈബിൾ 1860 ലാണ് പബ്ലിഷ് ചെയ്തത്. 1960ൽ രണ്ടാം എലിസബത്ത് രാജ്ഞിയും ഫിലിപ് രാജാവും ഇവിടം സന്ദർശിച്ചിരുന്നു. 1960ൽ ചെറിയ തോതിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
4500 ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലം കാലപ്പഴക്കത്തിൽ ജീർണിച്ചിരിക്കുന്നു. കൽഭിത്തിയിലെ ചളിയും പൊടിയും വൃത്തിയാക്കുക, മേൽക്കൂരയിൽ വാട്ടർ പ്രൂഫിങ്, ഭിത്തിയിൽ ചെടികൾ വളരാതിരിക്കാനായി രാസവസ്തുക്കൾ ഉപയോഗിച്ചു എന്നിവയാണ് പ്രധാനമായും നടത്തിയ നവീകരണങ്ങളെന്ന് ശശികല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

