കെ.എസ്. ഈശ്വരപ്പക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു
text_fieldsകെ.എസ്. ഈശ്വരപ്പ
ബംഗളൂരു: ശിവമൊഗ്ഗ ലോക്സഭ മണ്ഡലം ബി.ജെ.പി റെബൽ സ്ഥാനാർഥി മുൻ മുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നതിന് കേസെടുത്തു. തെരഞ്ഞെടുപ്പ് ഓഫിസറുടെ അനുമതിയില്ലാതെ ആരാധനാലയവുമായി ബന്ധപ്പെട്ട് പ്രചാരണ പരിപാടി സംഘടിപ്പിച്ചതിനാണ് കേസ്.
തീർഥഹള്ളി നൊണബൂർ ഗ്രാമത്തിലെ അംബുതീർഥ ക്ഷേത്രത്തിലെ മതചടങ്ങിൽ സംബന്ധിച്ച് സംസാരിച്ച ഈശ്വരപ്പ പരിസരത്ത് പൂജാരിയുടെ വീട്ടിൽ പ്രവർത്തകരുടെ യോഗവും നടത്തി. 50 കസേരകൾ ഇതിനായി നിരത്തിയിരുന്നു. ഹാൻറ് മൈക്രോഫോൺ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗവും ഈശ്വരപ്പ നടത്തിയെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

