ബാംഗ്ലൂർ കേരള സമാജത്തിന് ഏഴുകോടിയുടെ ബജറ്റ്
text_fieldsകേരള സമാജം പ്രത്യേക ജനറൽ ബോഡി യോഗത്തിൽ
പ്രസിഡന്‍റ് എം. ഹനീഫ് സംസാരിക്കുന്നു
ബംഗളൂരു: കേരള സമാജം പ്രത്യേക വാര്‍ഷിക പൊതുയോഗം ഇന്ദിര നഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കേരള സമാജം പ്രസിഡന്‍റ് എം. ഹനീഫ് അധ്യക്ഷതവഹിച്ചു. കേരള സമാജത്തിന്‍റെ പ്രവർത്തനങ്ങളെ കുറിച്ച് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ വിശദീകരിച്ചു. ട്രഷറര്‍ ജോർജ് തോമസ് കണക്ക് അവതരിപ്പിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് ഏഴ് കോടിയുടെ ബജറ്റ് അംഗീകരിച്ചു.
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി 20 ലക്ഷവും മറ്റ് സാമൂഹിക പ്രവർത്തനങ്ങൾക്ക് 1.80 കോടിയും കേരള ഭവന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നാലു കോടിയും വകയിരുത്തി. അടുത്ത ഒരു വർഷം കേരള സമാജം നടത്താൻ പോകുന്ന പരിപാടികളും പദ്ധതികളും കഴിഞ്ഞ മാസം 19ന് നടന്ന ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിച്ചിരുന്നു. യോഗത്തിൽ വൈസ് പ്രസിഡന്‍റ് സുധീഷ് പി.കെ, ജോയന്റ് സെക്രട്ടറി ഒ.കെ. അനിൽ കുമാർ, കൾചറൽ സെക്രട്ടറി വി. മുരളീധരൻ, അസിസ്റ്റന്‍റ് സെക്രട്ടറി ജി. വിനു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

