Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊ​ങ്ക​ൺ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് 9000 കോ​ടി അ​നു​വ​ദി​ച്ചു

text_fields
bookmark_border
ക​ർ​ണാ​ട​ക​ക്ക് 52,000 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളെ​ന്ന് കേ​ന്ദ്ര മ​ന്ത്രി സോ​മ​ണ്ണ
കൊ​ങ്ക​ൺ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് 9000 കോ​ടി അ​നു​വ​ദി​ച്ചു
cancel

ബം​ഗ​ളൂ​രു: കൊ​ങ്ക​ൺ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​നാ​യി കേ​ന്ദ്രം 9000 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും സം​സ്ഥാ​ന​ത്തു​ട​നീ​ളം പ​തി​റ്റാ​ണ്ടു​ക​ളാ​യി മു​ട​ങ്ങി​ക്കി​ട​ന്ന നി​ര​വ​ധി പ​ദ്ധ​തി​ക​ൾ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ 52,000 കോ​ടി രൂ​പ ചെ​ല​വി​ൽ ഏ​റ്റെ​ടു​ക്കു​മെ​ന്നും കേ​ന്ദ്ര റെ​യി​ൽ​വേ, ജ​ല​ശ​ക്തി സ​ഹ​മ​ന്ത്രി വി. ​സോ​മ​ണ്ണ പ​റ​ഞ്ഞു. ശി​വ​മൊ​ഗ്ഗ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ടു​ത്ത 25 മു​ത​ൽ 30 വ​ർ​ഷം വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ദീ​ർ​ഘ​കാ​ല കാ​ഴ്ച​പ്പാ​ടോ​ടെ​യു​ള്ള റെ​യി​ൽ​വേ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ക എ​ന്ന​താ​ണ് ഉ​ദ്ദേ​ശ്യ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ശി​വ​മൊ​ഗ്ഗ-​ശി​ക്കാ​രി​പൂ​ർ-​റാ​ണെ​ബെ​ന്നൂ​ർ റെ​യി​ൽ​വേ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യ​പ്പെ​ട്ട അ​ദ്ദേ​ഹം, ക​രാ​റു​കാ​ര​നെ ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തു​മെ​ന്നും നി​ല​വി​ലു​ള്ള ടെ​ൻ​ഡ​ർ റ​ദ്ദാ​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു.

ശി​വ​മോ​ഗ-​ബി​രൂ​ർ പാ​ത ഇ​ര​ട്ടി​പ്പി​ക്കാ​നു​ള്ള സ​ർ​വേ ന​ട​ന്നു​വ​രി​ക​യാ​ണ്. പു​തി​യ ശൃം​ഗേ​രി-​ശി​വ​മൊ​ഗ്ഗ റെ​യി​ൽ​വേ പാ​ത​ക്കു​ള്ള നി​ർ​ദ്ദേ​ശ​വും പു​രോ​ഗ​മി​ക്കു​ന്നു.

മം​ഗ​ളൂ​രു, ഉ​ഡു​പ്പി, ശി​വ​മോ​ഗ മേ​ഖ​ല​ക​ളി​ലെ റെ​യി​ൽ​വേ ക​ണ​ക്റ്റി​വി​റ്റി, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും പു​തി​യ റെ​യി​ൽ​വേ പ​ദ്ധ​തി​ക​ൾ​ക്ക് കേ​ന്ദ്രം മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ശി​വ​മോ​ഗ-​ശൃം​ഗേ​രി-​മം​ഗ​ളൂ​രു റെ​യി​ൽ​വേ ലൈ​നി​നാ​യു​ള്ള അ​വ​സാ​ന ഘ​ട്ട സ​ർ​വേ - 2018ൽ ​ആ​ദ്യം അം​ഗീ​ക​രി​ച്ച​ത് - 2025ൽ ​ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

178 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ത​ല​ഗു​പ്പ-​സി​ദ്ധാ​പു​ര-​സി​ർ​സി-​മു​ണ്ട്ഗോ​ഡ്-​ഹു​ബ്ബ​ള്ളി പാ​ത​യു​ടെ സ​ർ​വേ ഉ​ട​ൻ ആ​രം​ഭി​ക്കും. 1511 കോ​ടി രൂ​പ ചെ​ല​വി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പു​തി​യ ത​ല​ഗു​പ്പ-​ഹൊ​ന്നാ​വ​ർ പാ​ത​ക്ക് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. 173 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഭ​ദ്രാ​വ​തി-​ചി​ക്ക​ബ​സൂ​ർ-​ച​ന്ന​ഗി​രി റെ​യി​ൽ​വേ പാ​ത​യു​ടെ സ​ർ​വേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും.

ചി​ക്ക​മം​ഗ​ളൂ​രു-​ശൃം​ഗേ​രി, ഹു​ബ്ബ​ള്ളി-​അ​ങ്കോ​ള, ശി​വ​മൊ​ഗ്ഗ-​തീ​ർ​ഥ​ഹ​ള്ളി-​ശൃം​ഗേ​രി റൂ​ട്ടു​ക​ളു​ടെ സ​ർ​വേ​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

തു​മ​കൂ​രു​വി​ലെ​യും ശി​വ​മൊ​ഗ്ഗ​യി​ലെ​യും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ യ​ഥാ​ക്ര​മം 100 കോ​ടി രൂ​പ​യും 50 കോ​ടി രൂ​പ​യും ചെ​ല​വി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളാ​ക്കി മാ​റ്റാ​ൻ നി​ർ​ദ്ദേ​ശ​മു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ₹9,000 Crores Allocated for Konkan Railway Development: V. Somanna
Next Story