ബംഗളൂരുവിൽ 80,000 ബി.പി.എൽ കാർഡുകൾ എ.പി.എല്ലിലേക്ക് മാറ്റി
text_fieldsബംഗളൂരു: നഗരത്തിലെ 80,000ത്തോളം ബി.പി.എൽ (ദാരിദ്ര്യരേഖക്കു താഴെയുള്ള) കാർഡുകൾ പരിഷ്കരിച്ച് എ.പി.എൽ (ദാരിദ്ര്യരേഖക്ക് മുകളിലുള്ളവർ) കാർഡുകളാക്കി മാറ്റി.
വീടിന്റെ ഉടമസ്ഥാവകാശം, നികുതി അടക്കൽ, മൂന്ന് ഏക്കർ ഭൂമിയിൽനിന്നുള്ള വരുമാനം എന്നിവയെ അടിസ്ഥാനമാക്കിയാണ് പരിഷ്കരണം. ബംഗളൂരുവിലുടനീളം ഏകദേശം 80,000 ബി.പി.എൽ കാർഡുകൾ കേന്ദ്ര സർക്കാർ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ നാലു മാസമായി റദ്ദാക്കിയ 80,000 കാർഡുകളിലെ ഉടമകൾക്ക് അരി ലഭിച്ചിട്ടില്ല. ഇവര്‍ രാജാജിനഗറിലെ ഭക്ഷ്യവകുപ്പ് ഓഫിസ് സന്ദർശിക്കുകയും സ്വന്തമായി ഭൂമിയോ വീടോ ഇല്ലെന്നും നികുതി അടക്കുന്നില്ലെന്നും വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കിയെങ്കിലും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ല. സർക്കാർ ഇടപെട്ട് റദ്ദാക്കിയ കാർഡുകൾ പുനഃസ്ഥാപിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു. യഥാർഥ തെളിവുകൾ, വിവരങ്ങൾ, രേഖകൾ എന്നിവ പരിശോധിച്ച ശേഷമാണ് ബി.പി.എല്ലിൽനിന്ന് എ.പി.എല്ലിലേക്ക് മാറ്റിയതെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

