Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആവേശം പകർന്ന്...

ആവേശം പകർന്ന് സ്വാതന്ത്ര്യ ദിനാഘോഷം

text_fields
bookmark_border
ആവേശം പകർന്ന് സ്വാതന്ത്ര്യ ദിനാഘോഷം
cancel

മാനവമൈത്രി റാലിയുമായി തിപ്പ സാന്ദ്ര ഫ്രണ്ട്സ് അസോ.

ബംഗളൂരു: തിപ്പ സാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ നടത്തിയ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിന പരിപാടിയുടെ ഭാഗമായി ‘നമ്മൾ എല്ലാവരും ഒന്നാണ്’ എന്ന സന്ദേശവുമായി മാനവമൈത്രി റാലി നടത്തി. രാവിലെ പതാക ഉയർത്തിയ ശേഷം നടന്ന റാലി ആർ.വി. പിള്ള നയിച്ചു. എ.കെ. രാജൻ, കെ.വി. രാധാകൃഷ്ണൻ, ഇ.ആർ. പ്രഹ്ലാദൻ, പൊന്നമ്മ ദാസ്, ശ്രീകണ്ഠൻ നായർ, സുരേഷ്, ബിജു തുടങ്ങിയവർ പങ്കുചേർന്നു.

തി​പ്പ സ്ര​ന്ദ്ര ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ മാ​ന​വ​മൈ​ത്രി റാ​ലി

വൈകിട്ട് നാലിന് ഇന്ദിരാനഗർ ഇ.സി.എ ഹാളിൽ നടന്ന യോഗത്തിൽ പി.കെ. കേശവൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. പ്രദീപ് സ്വാഗതം പറഞ്ഞു. ആർ.വി. പിള്ള രാഷ്ട്ര ഭക്തിഗാനം ആലപിച്ചു. മുഖ്യാതിഥിയായ പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. ഡി. സജി സ്വാതന്ത്ര്യദിന സന്ദേശം നൽകി.. ഹോളിക്രോസ് സ്കൂൾ പ്രിൻസിപ്പൽ ഡോ. മേരി, വൈസ് പ്രിൻസിപ്പൽ എ. പ്രവീൺ എന്നിവർ ആശംസ നേർന്നു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവിതരണം നടത്തി. ട്രഷറർ പി. മോഹൻ ദാസ് നന്ദി പറഞ്ഞു

ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ഇ​ന്ദി​രാ​ന​ഗ​ർ ഇ.​സി.​എ​യി​ൽ ന​ട​ന്നു. സ്വാ​ന്ത​ന്ത്ര്യം നേ​ടി​യെ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ധീ​രോ​ജ്ജ്വ​ല പോ​രാ​ട്ട​ങ്ങ​ളെ മാ​യ്ച്ചു​ക​ള​യാ​ൻ ശ്ര​മി​ക്കു​ന്ന വ​ർ​ഗീ​യ ഫാ​ഷി​സ്റ്റു​ക​ൾ​ക്കെ​തി​രെ രാ​ജ്യം നി​ല​കൊ​ള്ള​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. പ്ര​സി​ഡ​ന്റ് സു​നി​ൽ തോ​മ​സ് മ​ണ്ണി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ന്ത​രി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ ചാ​ണ്ടി, വ​ക്കം പു​രു​ഷോ​ത്ത​മ​ൻ, എം.​എ. കു​ട്ട​പ്പ​ൻ എ​ന്നി​വ​ർ​ക്ക് യോ​ഗം ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു.

സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം ബം​ഗ​ളൂ​രു ഈ​സ്റ്റ്‌ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​ണി​പ്പൂ​ർ ജ​ന​ത​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ എം.​പി സ്ഥാ​നം തി​രി​കെ ല​ഭി​ച്ച​തി​ൽ യോ​ഗം അ​ഭി​ന​ന്ദി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ർ​ലി മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ അ​രു​ൺ കു​മാ​ർ, മോ​ണ്ടി മാ​ത്യു, ജേ​ക്ക​ബ് വ​ർ​ഗീ​സ്, സ​ജു ജോ​ൺ, ബം​ഗ​ളൂ​രു നോ​ർ​ത്ത് ജി​ല്ല പ്ര​സി​ഡ​ന്റ് ഡാ​നി ജോ​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​മോ​ൻ ജോ​ർ​ജ്, ബി​ജു പ്ലാ​ച്ചേ​രി, ന​ന്ദ​കു​മാ​ർ കൂ​ട​ത്തി​ൽ, സി​ജോ തോ​മ​സ്, രാ​ജീ​വ​ൻ ക​ള​രി​ക്ക​ൽ, അ​നി​ൽ​കു​മാ​ർ, ഷാ​ജി ജോ​ർ​ജ്, പ്രേം​ദാ​സ്, വ​ർ​ഗീ​സ് ജോ​സ​ഫ്, സെ​ക്ര​ട്ട​റി​മാ​രാ​യ ജ​സ്റ്റി​ൻ ജെ​യിം​സ്, ജി​മ്മി ജോ​സ​ഫ്, ശി​വ​ൻ​കു​ട്ടി, സോ​മ​രാ​ജ്, ജി​ബി കെ.​ആ​ർ. നാ​യ​ർ, റെ​ഞ്ചി സാ​മു​വേ​ൽ, ജി​ജി​ൻ, ഹ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം ബം​ഗ​ളൂ​രു ഈ​സ്റ്റ്‌

ബം​ഗ​ളൂ​രു: സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം ബം​ഗ​ളൂ​രു ഈ​സ്റ്റ്‌ ശാ​ഖ​യി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ശാ​ഖ ചെ​യ​ർ​മാ​ൻ കെ.​വി. ബാ​ഹു​ലേ​യ​നും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി ശ​ശി​ധ​ര​നും ചേ​ർ​ന്ന് പ​താ​ക ഉ​യ​ർ​ത്തി. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് കെ.​ജെ. ബൈ​ജു, മാ​യ കൃ​ഷ്ണ കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു, ക​ൺ​വീ​ന​ർ ബി​ജു ജോ​സ​ഫ് ന​ന്ദി അ​റി​യി​ച്ചു.

കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​റി​ന് കീ​ഴി​ലു​ള്ള ജൂ​ബി​ലി സ്കൂ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

വിവിധ പരിപാടികളുമായി എച്ച്.ഡബ്ല്യു.എ

ബംഗളുരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷൻ ബംഗളൂരുവിൽ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. മാറത്തഹള്ളി എഡിഫിസ് വണിൽ വിക്ടോറിയ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ നിരവധി പേർ പങ്കാളികളായി. 547 യൂണിറ്റ് ബ്ലഡ് കളക്ട് ചെയ്തു. ഒലീവ് കഫേ, മഞ്ഞപ്പട ഫാൻസ് ക്ലബ് ബംഗളൂരു എന്നിവരുടെ സഹായത്തോടെയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.

ലിംഗരാജപുരം ഉദ്ഭവ് സെന്ററിൽ പതാക ഉയർത്തലും കുട്ടികളുടെ ക്വിസ് മത്സരമടക്കം വ്യത്യസ്ത കലാപരിപാടികളും നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ബേഗൂർ ഗവ. സ്കൂളിൽ എച്ച്.ഡബ്ല്യു.എ പ്രവർത്തകരുടെ സഹായത്തോടെ സ്വാതന്ത്ര ദിനാഘോഷം നടത്തി. വിദ്യാർത്ഥികൾകളുടെ വിവിധ മത്സരങ്ങൾ അരങ്ങേറി. വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ ഇടങ്ങളിലായി നടത്തിയ പരിപാടികൾക്കായി എച്ച്.ഡബ്ല്യു.എ സെക്രട്ടറി അനൂപ്, ഷമീർ , അനീസ് കൊടിയത്തൂർ, അബ്ദുൽ നാസർ, ഉമർ, നാസിഹ്, നഫീസ, ഷാനില, നസീറ, സഹലാ നവാസ് എന്നിവർ നേതൃത്വം നൽകി.

രോഗികൾക്കൊപ്പം എം.എം.എ

ബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 76 ആണ്ട് ആഘോഷിച്ചത് ഹോസ്പിറ്റലിലെ രോഗികൾക്കൊപ്പം. വിക്ടോറിയ ഹോസ്പിറ്റലിലെ ആയിരത്തോളം രോഗികളുടെ വാർഡുകളിൽ പഴക്കിറ്റുകളും പായസവും വിതരണം ചെയ്തു. രാവിലെ 8.45 ന് കർണാടക മലബാർ സെന്ററിൽ വൈസ് പ്രസിഡണ്ട് അഡ്വ. പി ഉസ്മാൻ പതാക ഉയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു.

വിക്ടോറിയ ഹോസ്പിറ്റലിലെ സേവന പ്രവർത്തനങ്ങൾക്ക് സെക്രട്ടറി പി.

മ​ല​ബാ​ർ മു​സ്ലിം അ​സോ​സി​യേ​ഷ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന പ​രി​പാ​ടി ക​ർ​ണാ​ട​ക മ​ല​ബാ​ർ സെ​ന്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം.​എം.​എ വൈ​സ് പ്ര​സി​ഡ​ന്റ് അഡ്വ. പി. ​ഉ​സ്മാ​ൻ പ​താ​ക ഉ​യ​ർ​ത്തു​ന്നു

എം അബ്ദുൽ ലത്തീഫ് ഹാജി നേതൃത്വം നൽകി. പി.എം. മുഹമ്മദ് മൗലവി, അശ്റഫ് മലയമ്മ, സാജിദ് ഗസ്സാലി, യൂനുസ് ഫൈസി, മജസ്റ്റിക് ഏരിയ ഭാരവാഹികളായ റഫീഖ്, സാജിദ്, തൻസീഫ്, ഹമീദ് വി.എം തുടങ്ങിയവർ പ​ങ്കെടുത്തു. ഖത്തീബ്‌ സയ്ദ്‌ മുഹമ്മദ്‌ നൂരി സൗഹാർദ പ്രഭാഷണം നടത്തി.

ഇന്ത്യയുടെ മതേതരമുഖത്തിന് ഛായം തേക്കാൻ അനുവദിക്കില്ല- എസ്.വൈ.എസ്

ബംഗളൂരു: ഇന്ത്യയെന്നത് മതേതരത്തിന് ലോകം നൽകിയ മുഖമാണെന്നും അതിനെ ഛായം തേച്ച് വികൃതമാക്കാൻ ആരെയും അനുവദിക്കില്ലെന്നും സുന്നി യുവജന സംഘം ബാംഗ്ലൂർ ജില്ലാ കമ്മിറ്റിയുടെ പ്രമേയം അഭിപ്രായപ്പെട്ടു. എസ് വൈ എസ് ബാംഗ്ലൂർ ജില്ലാ കമ്മിറ്റി ‘മതേതരത്വം ഇന്ത്യയുടെ മതം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ സംഗമത്തിലാണ് പ്രമേയം.

എ​സ്.​വൈ.​എ​സ് സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്ര​ര​ക്ഷാ​സം​ഗ​മ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി സം​സാ​രി​ക്കു​ന്നു

പി.എം.അബ്ദുൽ ലത്തീഫ് ഹാജി പതാക ഉയർത്തി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സൈയ്തു മുഹമ്മദ് നൂരി ഉൽഘാടനം ചെയ്തു. മുസ്തഫ ഹുദവി കാലടി മുഖ്യ പ്രഭാക്ഷണം നടത്തി, ത്വാഹിർ മിസ്ബാഹി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റിയാസ് മടിവാള, നന്ദി പ്രകാശിപ്പിച്ചു. ഹുസൈനാർ ഫൈസി, ഇബ്രാഹീം ജോക്കട്ട, തുടങ്ങിയവർ പ്രസംഗിച്ചു. സമീർ, സലീം, ഫൈസൽ സിറാജ്, ദാവൂദ് നൗഫീർ ഫൈസൽ മൗലവി തുടങ്ങിയവർ നേതൃത്വം നൽകി.

കേരളസമാജം ദൂരവാണിനഗർ സ്കൂളുകളിലും ആഘോഷം

ബംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി സ്കൂൾ വിജിനപുര, ജൂബിലി ഇംഗ്ലീഷ് ഹൈ സ്കൂൾ (സി.ബി.എസ്.ഇ) ജൂബിലി കോളേജ്, എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വാതന്ത്ര്യദിനം സംയുക്തമായി ആഘോഷിച്ചു. എൻ ആർ ഐ ലേഔട്ടിലുള്ള ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും കായികാഭ്യാസങ്ങളും അവതരിപ്പിച്ചു. മുഖ്യാതിഥി കെ അനിൽ കുമാർ പതാക ഉയർത്തി. സമാജം പ്രസിഡന്റ് മുരളീധരൻ നായർ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ്, പ്രിൻസിപ്പാൾമാരായ ബേബി ജോർജ്, സുജാത, കല എന്നിവർ സംസാരിച്ചു. ട്രഷറർ എം.കെ ചന്ദ്രൻ, വൈസ് പ്രസിഡന്റ് എം.പി വിജയൻ, ജോയന്റ് സെക്രട്ടറിമാരായ പി.സി ജോണി, ബീനോ ശിവദാസ് മുൻ പ്രസിഡന്റുമാരായ പീറ്റർ ജോർജ്, അഡ്വ കൃഷ്ണൻ, കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു

കേരളസമാജം ദൂരവാണിനഗർ ഓഫീസിൽ വൈസ് പ്രസിഡന്റ് എം പി വിജയൻ പതാക ഉയർത്തി. സമാജം പ്രസിഡന്റ് മുരളീധരൻ നായർ, വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ്, സോണൽ സെക്രട്ടറിമാരായ സുകുമാരൻ, വിശ്വനാഥൻ, രാധാകൃഷ്ണൻ ഉണ്ണിത്താൻ, പവിത്രൻ കെ.കെ, സാഹിത്യ വിഭാഗം കൺവീനർ സി കുഞ്ഞപ്പൻ, ഓഫിസ് സെക്രട്ടറി രാജൻ, കമ്മിറ്റി അംഗം രമേശ്‌ രാധാകൃഷ്ണ, സൈദ് മസ്താൻ, ശാന്തകുമാരൻ എന്നിവർ പങ്കെടുത്തു.

കൈ​ര​ളീ നി​കേ​ത​ൻ

ബം​ഗ​ളൂ​രു: കൈ​ര​ളീ നി​കേ​ത​ൻ ആ​ർ​ട്ട്ല​റി കാ​മ്പ​സി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കെ.​എ​ൻ.​ഇ ട്ര​സ്റ്റ് ട്ര​ഷ​റ​ർ ജോ​ർ​ജ് തോ​മ​സ്,വൈ​സ് പ്ര​സി​ഡ​ന്റ് സീ​ന മ​നോ​ജ്, സ​ജി പു​ലി​ക്കോ​ട്ടി​ൽ ,പ്രി​ൻ​സി​പ്പ​ൽ കെ. ​ഗീ​ത തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൈ​ര​ളീ നി​കേ​ത​ൻ ആ​ർ​ട്ട്ല​റി കാ​മ്പ​സി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം

ആർ സീ പുരം ഖുവ്വത്തുൽ ഇസ്‌ലാം മദ്റസ

ബംഗളൂരു: ആർ സീ പുരം ഖുവ്വത്തുൽ ഇസ്‌ലാം മദ്റസ യിൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് ഹാജി പതാക ഉയർത്തി. ഖത്തീബ് ഹുസൈനാർ ഫൈസി ഉദ്ഘാടനം ചെയ്തു. രിഫായി ലത്തീഫി പ്രമേയ പ്രഭാഷണം നിർവഹിച്ചു. സാകിർ അൻവരി, ബദറുദ്ദിൻ, വാഹിദ് ഉസ്താദ് തുടങ്ങിയവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സി.എച്ച്. മജീദ് സ്വാഗതവും ജംഷീർ അലി നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ പരിപാടികളും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:77th Independence Day Of India
News Summary - 77th independence day
Next Story