60 ലക്ഷം കൈക്കൂലി: എക്സൈസ് ഹൈകമീഷണർക്ക് സസ്പെൻഷൻ
text_fieldsനാഗശയന
മംഗളൂരു: കൈക്കൂലിയുമായി ബന്ധപ്പെട്ട പരാതിയെത്തുടർന്ന് മാണ്ഡ്യ എക്സൈസ് ഡെപ്യൂട്ടി കമീഷണർ (ഡി.സി) ആർ. നാഗശയനയെ സസ്പെൻഡ് ചെയ്തു. സി.എൽ-ഏഴ് ലൈസൻസ് അനുവദിക്കുന്നതിന് നാഗശയന 60 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സുന്ദർ എന്നയാൾ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് നടപടി.
കഴിഞ്ഞ ആഗസ്റ്റിൽ അപേക്ഷകനായ സുന്ദറും നാഗശയനയും തമ്മിലുള്ള സംഭാഷണത്തിന്റെ റെക്കോഡ് അടങ്ങിയതായി അവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേതുടർന്ന് എക്സൈസ് കമീഷണർ നാഗശയനക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി.
കുറ്റാരോപിതനായ ഉദ്യോഗസ്ഥന്റെ വിശദീകരണം പരിശോധിച്ചശേഷം കൈക്കൂലി ആവശ്യപ്പെട്ടത് ശരിയാണെന്ന് പ്രാഥമികമായി കണ്ടെത്തി. തുടർന്ന്, സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

